ന്യൂഡല്‍ഹി : ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി മാറിയ റഫേല്‍ വിമാനങ്ങളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം സംരക്ഷിക്കാന്‍ ലഭിച്ച അവസരത്തേക്കാള്‍ വലിയ അനുഗ്രഹം വേറെയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. റഫേല്‍ ഇന്ത്യന്‍ മണ്ണില്‍ പറന്നിറങ്ങിയതിന് തൊട്ടു പിന്നാലെ ട്വിറ്ററിലൂടെയാണ് അദ്ദേഹം സ്വാഗതം ചെയ്തത്.
സംസ്‌കൃതത്തിലാണ് അദ്ദേഹം റഫേല്‍ വിമാനങ്ങള്‍ക്ക് സ്വാഗതം ആശംസിച്ചത്. രാജ്യം സംരക്ഷിക്കാന്‍ ലഭിച്ച അവസരത്തേക്കാള്‍ വലിയ അനുഗ്രഹം മറ്റൊന്നുമില്ല. രാജ്യ സംരക്ഷണം പുണ്യ പ്രവൃത്തിയാണ്. രാജ്യത്തെ സംരക്ഷിക്കുകയാണ് ഏറ്റവും മികച്ച ത്യാഗം. അതിനെക്കാള്‍ മികച്ചതായി മറ്റൊന്നും ഇല്ല. രാജ്യത്തിന്റെ മഹിമ ആകാശത്തോളം ഉയരട്ടെ. സ്വാഗതം – പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
തിങ്കളാഴ്ച ഫ്രാന്‍സില്‍ നിന്നും പുറപ്പെട്ട റഫേല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ന് 3.30 യോടെയാണ് ഹരിയാനയിലെ അംബാല എയര്‍ബേസില്‍ എത്തിയത്. പ്രധാനമന്ത്രിയെ കൂടാതെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും, ആഭ്യന്തര മന്ത്രി അമിത് ഷായും സ്വാഗതം ആശംസിച്ചിട്ടുണ്ട്.















