ബാഗ്ദാദ്: ഐഎസ് ക്രൂരതയില്‍ യസീദികളുടെ കഷ്ടതകള്‍ തുടരുന്നതായി ആംനെസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട്. ഇറാഖിലെ തനതുവിഭാഗമായ യസീദികള്‍ക്കെതിരെ സമാനതകളില്ലാത്ത ക്രൂരതയാണ് ഐഎസ് ഭീകരര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സാമ്രാജ്യം തകര്‍ന്നിട്ടും ഐ.എസ് വിഭാഗം യസീദികളെ തിരഞ്ഞുപിടിച്ചു ദ്രോഹിക്കുകയാണെന്നാണ് അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടന പറയുന്നത്.

2014ല്‍ യസീദി വംശക്കാരുടെ ഇടങ്ങളാണ് ആദ്യമായി ഐ.എസ് ഭീകരര്‍ കയ്യേറിയത്. സ്ത്രീകളെ മുഴുവന്‍ ലൈംഗിക അടിമകളാക്കിയ ഭീകരര്‍ ആദ്യ വര്‍ഷങ്ങളില്‍ കൊന്നൊടു ക്കിയത് 2000 കുട്ടികളെയായിരുന്നു. വെടിവെപ്പ് പരിശീലനം, ഗ്രനേഡ് ആക്രമണം എന്നിവ പരിശീലിച്ചത് കുട്ടികള്‍ക്ക് നേരെയായിരുന്നുവെന്ന മുന്‍ റിപ്പോര്‍ട്ടുകളും ആംനെസ്റ്റി സ്ഥിരീകരിച്ചു.
നിലവില്‍ ഐ.എസ് സാമ്രാജ്യങ്ങള്‍ തകര്‍ന്നിട്ടും യസീദികളുടെ സംരക്ഷണത്തിന് ഇറാഖ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആംനെസ്റ്റി കുറ്റപ്പെടുത്തി. ഐ.എസ് ഭീകരര്‍ സ്വന്തം ഭൂമിയില്‍ ആധീശത്വം നേടിയപ്പോള്‍ അവശേഷിച്ചവര്‍ സി്ന്‍ജാര്‍ മലനിരകളിലാണ് അഭയം തേടിയത്. 7000 യസീദി സ്ത്രീകളും പെണ്‍കുട്ടികളുമാണ് ഐ.എസ് തടവറയിലായത്.
ഇന്ത്യന്‍ പരമ്പരാഗത ശൈലിയില്‍ ജീവിക്കുന്ന ജനതയാണ് യസീദികള്‍. പൊട്ടുതൊട്ടും സാരിയുടുത്തും ജീവിക്കുന്ന സ്ത്രീകള്‍ അറബ് ജനതയ്‌ക്ക് എന്നും കൗതുകമാണ്.















