കാൺപൂർ : കൊല്ലപ്പെട്ട കൊടുംകുറ്റവാളി വികാസ് ദുബെയുടെ അടുത്ത അനുയായി ക്കെതിരെ ഗുണ്ടാ നിയമം ചുമത്തി കാൺപൂർ പൊലീസ് . വികാസ് ദുബെയുടെ അടുത്തയാളെന്ന് കണ്ടെത്തിയ ജയകാന്ത് വാജ്‌പേയിക്കെതിരെയാണ് പോലീസ് ഗുണ്ടാ നിയമപ്രകാരം കേസ്സെടുത്തിരിക്കുന്നത്. നിലവില്‍ കാൺപൂർ ജില്ലാ ജയിലിലാണ് ജയകാന്ത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 147,148,149, 302, 307, 395, 412, 120ബി എന്നിവയും ഉത്തര്‍പ്രദേശ് ഗുണ്ടാ ആക്ടിലെ സെക്ഷന്‍ മൂന്ന് ഉപവകുപ്പ് ഒന്നുമാണ് ജയകാന്തിനെതിരെ ചുമത്തി യിരിക്കുന്നത്. ജയകാന്തിനൊപ്പം സഹോദരന്മാരായ ശോബിത്ത് , രാജാകാന്ത്, അജയ്കാന്ത് എന്നിവരും പോലീസ് പിടിയിലാണ്.
വികാസ് ദുബെയുടെ പല പദ്ധതികളും നടപ്പാക്കാനായി പ്രത്യേകം സംഘത്തെ പരിപാലി ക്കുന്നവരാണ് ജയകാന്തും സഹോദരന്മാരുമെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ ഭൂമി കയ്യേറ്റം, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം, ഭീഷണിപ്പെടുത്തല്‍, ശാരീരിക ഉപദ്രവം ഏല്‍പ്പിക്കല്‍ എന്നിവയെല്ലാം നടത്തുന്ന സംഘമാണ് ഇവരുടേതെന്നും പോലീസ് പറഞ്ഞു.
കാൺപൂരിലെ ഒരു പ്രിന്റിംഗ് പ്രസ്സില്‍ 2012-13 കാലഘട്ടങ്ങളില്‍ വെറും 4000 രൂപയ്‌ക്ക് ജോലി ചെയ്തിരുന്നയാളാണ് ജയകാന്ത്. വികാസ് ദുബെയുടെ വിശ്വസ്തനായി മാറിയ ശേഷമാണ് വളരെ പെട്ടന്ന് ധനികനായത്. ഒരു പാന്‍ വില്‍പ്പന ശാലയില്‍ പങ്കാളിത്തമുള്ള ജയന്ത് എല്ലാ ഭൂമി ഇടപാടിലും ബിനാമിയാണ്. ദുബെയുടെ കള്ളപ്പണ ഇടപാട് നടത്തിയിരുന്ന ജയകാന്താണ് ദുബെയുടെ ആവശ്യത്തിനായി ആഡംബര കാറുകള്‍ എത്തിച്ചു നല്‍കിയിരുന്നതെന്നും പോലീസ് പറഞ്ഞു.















