രാമായണ മാസത്തിലെ പുണ്യമായി നാലമ്പല ദർശനം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Temple

രാമായണ മാസത്തിലെ പുണ്യമായി നാലമ്പല ദർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2020, 01:47 pm IST
FacebookTwitterWhatsAppTelegram

രാമായണ മാസമായി ആചരിക്കുന്ന കർക്കിടകത്തിലെ പുണ്യമാണ് നാലമ്പല ദർശനം . നാലമ്പലം എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസിലേക്കോടിയെത്തുന്നത് തൃപ്രയാർ ശ്രീരാമ ക്ഷേത്രം , കൂടൽമാണിക്യ ഭരത ക്ഷേത്രം , മൂഴിക്കുളം ശ്രീ ലക്ഷ്മണ പെരുമാൾ ക്ഷേത്രം , പയ്യമ്മാൾ ശ്രീ ശത്രുഘ്ന സ്വാമി ക്ഷേത്രം എന്നിവയാണ് . എന്നാൽ കോട്ടയം ജില്ലക്കാർക്ക് നാലമ്പല ദർശനം എന്ന് കേട്ടാൽ രാമപുരത്തു സ്ഥിതി ചെയ്യുന്ന നാലു ക്ഷേത്രങ്ങളായിരിക്കും ഓർമ്മ വരിക .

കോട്ടയം ജില്ലയിലെ പാലാക്കടുത്തുള്ള രാമപുരം , കൂടപ്പുലം , അമനകര , മേതിരി എന്നീ നാല് സ്ഥലങ്ങളിൽ ആണ് നാലമ്പലങ്ങൾ സ്ഥിതി ചെയുന്നത് .

രാമപുരം ശ്രീ രാമസ്വാമി ക്ഷേത്രം

രാമപുരം എന്ന ഗ്രാമത്തിലാണ് ശ്രീ രാമസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . കിഴക്കു ദർശനമായി പഞ്ചലോഹത്തിൽ നിർമ്മിച്ച ചതുർബാഹുവായ ശ്രീ രാമനാണ് പ്രതിഷ്ഠ . ആയിരം വർഷമെങ്കിലും പഴക്കമുള്ള ക്ഷേത്രമാണിത് എന്ന് കരുതപ്പെടുന്നു . സീതാദേവി ഭൂമിയിലേക്ക് അന്തർദ്ധാനം ചെയ്തതിനു ശേഷം അസ്വസ്ഥനായ ശ്രീ രാമൻ അയോദ്ധ്യ വിട്ടു ലങ്കയിലേക്ക് സീതാദേവിയെ അന്വേഷിച്ചു നടന്ന പാതയിലൂടെ കുറെ ദൂരം സഞ്ചരിക്കുകയും , ഒടുവിൽ സുന്ദരമായ ഈ സ്ഥലത്ത് എത്തുകയും , അവിടെ ധ്യാനനിരതനായി ഇരുന്നുവെന്നുമാണ് ഐതിഹ്യം. അമനകര മന , കുന്നൂർ മന , കാരനാട്ട് മന എന്നീ മൂന്ന് നമ്പൂതിരി കുടുംബങ്ങൾ അടങ്ങുന്ന രാമപുരം ദേവസ്വം ട്രസ്റ്റിന്റെ കീഴിൽ ഉള്ളതാണീ ക്ഷേത്രം . മീന മാസത്തിലെ ചോതി നക്ഷത്രത്തിലാണ് ഉത്സവത്തിനുള്ള കൊടിയേറ്റ് നടക്കുന്നത് . ആറാട്ടുത്സവം നടത്തുന്നത് തിരുവോണം നക്ഷത്രത്തിൽ അമനകര ഭരത ക്ഷേത്രകുളത്തിലാണ് .

കൂടപ്പുലം ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രം

രാമപുരം ശ്രീ രാമസ്വാമി ക്ഷേത്രത്തിൽ നിന്ന് ഏകദേശം ആറ് മിനിറ്റ് ദൈർഘ്യമുള്ള യാത്രയാണ് കൂടപ്പുലം ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രത്തിലേക്കുള്ളത് .

അയോദ്ധ്യ വിട്ടിറങ്ങിയ ജ്യേഷ്ഠനെ അന്വേഷിച്ചിറങ്ങിയ സഹോദരന്മാരായ ലക്ഷ്മണനും ഭരതനും , ശത്രുഘ്‌നനും ഏറെ നാളത്തെ അന്വേഷണത്തിന് ശേഷം ധ്യാനനിരതനായി ഇരിക്കുന്ന രാമനെ കണ്ടെത്തുകയും , ജ്യേഷ്ഠനില്ലാത്ത അയോദ്ധ്യ തങ്ങൾക്കു ദുഷ്കരമാണെന്നും അതിനാൽ തങ്ങളും അടുത്ത് തന്നെ വസിച്ചോട്ടെ എന്ന് ചോദിക്കുകയും ചെയ്തു . അവരവർക്കിഷ്ടമുള്ള സ്ഥലത്തു വസിച്ചോളാൻ രാമൻ അനുവാദം നൽകുകയും , ശ്രീ രാമസ്വാമി ഇരിക്കുന്ന സ്ഥലത്തു നിന്ന് മാറി കൂടപ്പുലം എന്ന സ്ഥലത്തു ലക്ഷ്മണൻ വസിക്കുകയും ചെയ്തു എന്ന് ഐതിഹ്യം. ശംഖ് , ചക്രം , ഗദ , താമര എന്നിവയടങ്ങുന്ന തട്ടമാണ് വഴിപാടായി ഭക്തർ സമർപ്പിക്കുക . രോഗ ശമനത്തിനും , ദീർഘായുസ്സിനും , സർവൈശ്വര്യത്തിനും വേണ്ടിയാണ് ഭക്തർ വഴിപാട് സമർപ്പിക്കുന്നത് .

അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രം

കൂടപ്പുലത്തു നിന്നും മൂന്നര കിലോമീറ്റർ മാറിയാണ് അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . സഹോദരനായ രാമന്റെ സമീപം താമസിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ഭരതൻ തിരഞ്ഞെടുത്ത സ്ഥലം അമനകരയാണ് . കുന്നുകൾക്കിടയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് . ശംഖ് സമർപ്പിക്കുന്നതാണ് ഇവിടുത്തെ പ്രധാന വഴിപാട് .

മേതിരി ശ്രീ ശത്രുഘ്ന സ്വാമി ക്ഷേത്രം

അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രത്തിൽ നിന്നും ഏകദേശം രണ്ടു കിലോമീറ്റർ മാറിയാണ് മേതിരി ശ്രീ ശത്രുഘ്ന സ്വാമി ക്ഷേത്രം. ഐതിഹ്യം അനുസരിച്ചു ശത്രുഘ്നൻ തിരഞ്ഞെടുത്ത സ്ഥലമാണ് മേതിരി . പൂർണ്ണമായും കരിങ്കല്ലിൽ ആണ് ഈ ക്ഷേത്രത്തിന്റെ മേൽക്കൂര വരെ നിർമ്മിച്ചിട്ടുള്ളത് . ക്ഷേത്രത്തിന്റെ കിഴക്കു വശത്തായി ശ്രീപോർക്കലി ദേവിയുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ശത്രുഘ്ന സ്വാമിയെ ദർശിച്ചതിന് ശേഷം ശ്രീപോർക്കലി ദേവിയെ കൂടി ദർശിക്കണം എന്നുള്ളതാണ് ആചാരം . പ്രധാന വഴിപാടായി ഭക്തർ നടക്കു സമർപ്പിക്കുന്നത് ശ്രീചക്രം ആണ്.

നാലമ്പല ദർശനം ശ്രീ രാമസ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചു ലക്ഷ്മണൻ , ഭരതൻ , ശത്രുഘ്‌നൻ എന്നിവരുടെ ക്ഷേത്രങ്ങൾ സന്ദർശിച്ച് തിരിച്ചു രാമസ്വാമി ക്ഷേത്രത്തിൽ എത്തുമ്പോഴാണ് നാലമ്പല ദർശനം പൂർണ്ണമാകുക .

Tags: ramayanamtemples in kottayamkerala temples
ShareTweetSendShare

More News from this section

ഇന്ത്യയിൽ നിന്നും 100 രാജ്യങ്ങളിലേക്ക് ഇലക്ട്രിക് കാറുകൾ; ആ​ഗോള വാഹന വിപണി കീഴടക്കാൻ ഇ വിറ്റാര എത്തുന്നു; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

കാത്തിരിപ്പ് സമയം കുറയും; ഭക്തർക്കായി പുതിയ ശ്രീവാണി ദർശന ടിക്കറ്റ് കേന്ദ്രം ആരംഭിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം

ഗുരുവായൂരപ്പന്റെ ഗജനിരയിലെ ഏറ്റവും വലിയ നാടൻ ആന; തൃശൂർ പൂരത്തിന് ചൂരക്കോട്ടുകാവിന്റെ തിടമ്പ് എടുക്കാൻ ബാലകൃഷ്ണൻ

പാണ്ഡവർകാവ് ദേവീ ക്ഷേത്രത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരവുമായി ക്രിക്കറ്റ് ക്ലബ്

സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ തീര്‍ഥയുടെ ഓം നമഃശിവായ പ്രഭാഷണം നാളെ

Latest News

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies