ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തി കാക്കുന്ന അസംറൈഫിള്‍സിന്റെ സ്ഥാപകദിനത്തിന് സൈന്യത്തിന്റെ ആശംസ. ഇന്ത്യയുടെ വടക്കുകിഴക്കന്‍ അതിര്‍ത്തിയിലെ അതിഭീഷണമായ നുഴഞ്ഞുകറ്റവും കമ്യൂണിസിറ്റ് ഭീകരതയേയും നേരിടലാണ് അസംറൈഫിള്‍സിന്റെ ചുമതല. 42 അസം റൈഫിള്‍സിന്റെ എല്ലാ സൈനികര്‍ക്കുമാണ് സൈനിക മേധാവികള്‍ ആശംസകള്‍ അര്‍പ്പിച്ചിരിക്കുന്നത്.
അസംറൈഫിള്‍സിന്റെ നിലവിലെ മേധാവിയായ ലഫ്.ജനറല്‍ സുഖ്ദീപ് സാങ്വാന്‍ തന്റെ വ്യക്തിപരമായ പേരിലും മുഴുവന്‍ സൈനിക ഓഫീസര്‍മാരുടെ പേരിലുമുള്ള ആശംസകളാണ് എല്ലാ അസം റൈഫിള്‍സ് ഭടന്മാര്‍ക്കുമായി അയച്ചത്. റൈഫിള്‍സിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ആശംസകള്‍ അറിയിച്ചത്.
ഇന്ത്യയുടെ വടക്കുകിഴക്കന്‍ അതിര്‍ത്തിയിലെ സപ്തസഹോദരികള്‍ എന്നറിയപ്പെട്ടുന്ന ഏഴു സംസ്ഥാനങ്ങളിലെ അതിര്‍ത്തികളില്‍ പ്രവര്‍ത്തിക്കുന്ന സേനാ വിഭാഗമാണ് അസംറൈഫിള്‍സ്. അരുണാചല്‍, നാഗാലാന്റ്, മേഘാലയ, മണിപ്പൂര്‍, മിസോറം, അസം, ത്രിപുര എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലും അകത്തുമുള്ള എല്ലാ വിഘടവാദ ഭീകരസംഘടനകളേയും തകര്‍ക്കുന്നതില്‍ അസംറൈഫിള്‍സാണ് നേതൃത്വം വഹിക്കുന്നത്.