രാമനാല്‍ ഉപേക്ഷിക്കപ്പെട്ടവളല്ല രാവണനെ തോല്‍പ്പിച്ചവളാണ് സീത
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture

രാമനാല്‍ ഉപേക്ഷിക്കപ്പെട്ടവളല്ല രാവണനെ തോല്‍പ്പിച്ചവളാണ് സീത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2020, 05:20 pm IST
FacebookTwitterWhatsAppTelegram

ക്ഷമയുടെയും പരിത്യാഗത്തിന്റെയും മൂര്‍ത്തിമദ്ഭാവമായാണ് രാമായണത്തിലെ സീത വിശേഷിപ്പിക്കപ്പെടുന്നത്. രാമന്റെ രാജാധികാരങ്ങള്‍ക്കിടയില്‍ നിശബ്ദയാക്കപ്പെട്ട ഒരു ദയനീയ കഥാപാത്രമായി സീതയെ അവതരിപ്പിക്കാനാണ് പലരും വ്യഗ്രത കാണിക്കുന്നത്. അതിനുമപ്പുറം സ്ത്രീത്വത്തിന്റെ ജ്വലിക്കുന്ന ഭാവമായി സീത പ്രകാശിക്കപ്പെടുന്നത് നാം കാണാതെ പോകരുത്. രാമായണത്തിലെ ഒട്ടേറെ സംഭവങ്ങള്‍ അതിന് ഉദാഹരണമായി എടുത്തുകാണിക്കാവുന്നതാണ്.

രാമനും രാവണനും തമ്മിലായിരുന്നു യുദ്ധമെങ്കിലും അതിന് എത്രയോ മുമ്പ് തന്നെ സീത രാവണനെ മാനസികമായി തോല്‍പ്പിച്ചുകഴിഞ്ഞിരുന്നു. കനകമയമായ ലങ്കയില്‍ സര്‍വ്വസൗഭാഗ്യങ്ങളോടും വാഴാന്‍ തന്റെ ഭാര്യാപദം സ്വീകരിക്കാന്‍ രാവണന്‍ എത്രതവണ യാചനയുമായെത്തി. ലങ്കേശ്വരന് നേരെ മിഴിയുയയര്‍ത്താന്‍ പോലും സീത തയ്യാറായില്ല. രാവണന്‍ മനസ് മാറ്റാനെത്തുമ്പോള്‍ ഒരു പുല്ലിന്‍കഷ്ണം മുന്നിലിട്ട് അതില്‍ നോക്കിയായിരുന്നു അയാളോട് പറയാനുള്ളത് സീത പറഞ്ഞിരുന്നത്. രാക്ഷസികളുടെ അട്ടഹാസവും ഭീഷണിയും രാവണന്റെ കോപവും ചുറ്റും മുഴങ്ങുമ്പോഴും അചഞ്ചലയായിരുന്നു ആ സ്ത്രീ രത്‌നം.

എന്തിന് സീതയുടെ അനുവാദത്തിനായി രാവണന്‍ കെഞ്ചിയെന്നത് മറ്റൊരു ചോദ്യം. അനുമതിയില്ലാതെ സീതയെ സ്പര്‍ശിക്കാന്‍ മുതിരാതിരുന്ന രാവണന്റെ അന്തസിനെ വാഴ്‌ത്തുന്നവരുണ്ട്. പക്ഷേ സീതയുടെ മനസില്‍ രാമന്‍ എന്ന ഭര്‍ത്താവ് ആയിരം സൂര്യന്‍മാരുടെ കാന്തിയോടെ പ്രകാശിച്ചുകൊണ്ടേയിരുന്നു. ആ സാധ്വിയുടെ ഇന്ദ്രിയങ്ങളിലൊന്നും രാവണന്റെ ഒരു പ്രലോഭനത്തിലും ചാഞ്ചല്യപ്പെട്ടില്ല. അത്രമേല്‍ സുസ്ഥിരചിത്തയായ ഏകപതീവ്രതശീലയായ ഒരു സ്ത്രീയെ സ്പര്‍ശിക്കാന്‍ ദേവേന്ദ്രന് പോലും സാധിച്ചെന്ന് വരില്ല. എങ്കില്‍ ആശ്രമത്തില്‍ നിന്ന് സീതയെ തട്ടിക്കൊണ്ടുപോകവേ രാവണന്‍ സീതയെ സ്പര്‍ശിച്ചിരുന്നില്ലേ എന്ന ചോദ്യമുയര്‍ത്തുന്നവരുണ്ടാകും. സന്ദര്‍ഭം വ്യത്യസ്തമായിരുന്നു, ഒന്ന് പക കൊണ്ടായിരുന്നെങ്കില്‍ രണ്ടാമത്തേത് ഏകപക്ഷീയമായ കാമമായിരുന്നു.

സീതയുടെ മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ അപമാനിതനും പരാജിതനുമായിരുന്നു രാവണന്‍. ആയിരക്കണക്കിന് സ്ത്രീകള്‍ ഒരു കടാക്ഷത്തിനായി കാത്തിരിക്കുന്ന ലങ്കാധിപതിയാണ് അദ്ദേഹം. അവര്‍ക്ക് മുന്നിലാണ് സീതയുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ ആ രാജാവ് വിഡ്ഡിവേഷം കെട്ടിയാടിയത്. അന്ത:പ്പുരത്തില്‍ ഭാര്യ മണ്ഡോദരി പ്രിയനായി കാത്തിരിക്കുമ്പോഴാണ് ഒരു സ്ത്രീ പുല്‍ക്കൊടിയുടെ വിലപോലുമില്ലാതെ അയാളെ തുച്ഛനാക്കിക്കൊണ്ടിരുന്നത്.

രാമദൂതുമായി ലങ്കയിലെത്തിയ ഹനുമാന്‍ പറയുന്നുണ്ട് സീതയെ സുരക്ഷിതമായി രാമന്റെ അടുത്തെത്തിക്കാമെന്ന്. പക്ഷേ സീത അത് നിരസിച്ചത് അന്യപുരുഷന്റെ സ്പര്‍ശനം പോലും ഇഷ്ടപ്പെടാഞ്ഞാണെന്ന വാദം പുതിയ ലോകത്തില്‍ ബാലിശമായി തോന്നാം. പ്രത്യേകിച്ചും ഹനുമാന്‍ വാനരനായിരിക്കെ. ധീരനായ പതി രാമന്‍ രാവണന് ഉചിതമായ മറുപടി നല്‍കിയിട്ടേ താന്‍ ലങ്ക വിടൂ എന്ന നിശ്ചയമുണ്ടായിരുന്നു സീതയ്‌ക്ക്. ഒരു ഭീരുവിനെപ്പോലെ ഒളിച്ചോടാന്‍ രാമന്റെ പത്‌നി ഒരിക്കലും ആഗ്രഹിച്ചില്ല.

ഇത്തരത്തില്‍ സീതയുടെ വൈഭവം വ്യക്തമാക്കുന്ന സന്ദര്‍ഭങ്ങള്‍ എണ്ണിപ്പറയാനുണ്ട് രാമായണത്തില്‍. എന്നിട്ടും ലോകത്താകമാനമുള്ള നിസ്സഹായരും അബലകളുമായ സ്ത്രീകളെ സീതയോടുപമിക്കുന്ന ലോകനീതിയ്‌ക്കാണ് ഇപ്പോള്‍ പ്രിയം. രാമായണം വായിക്കാതെ സീതയുടെ വ്യക്തിത്വം മനസില്ലാക്കാതെ നടത്തുന്ന ഇത്തരം വായ്‌ത്താരികള്‍ രാമായണം നന്നായി വായിക്കുമ്പോള്‍ സ്വയമേവ അവസാനിക്കുകതന്നെ ചെയ്യും.

Tags: ramayanamramanseetha
ShareTweetSendShare

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ദീപാവലി 2025 : പ്രകാശത്തിന്റെ പാതയിൽ ഇന്ത്യ

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

കാത്തിരിപ്പ് സമയം കുറയും; ഭക്തർക്കായി പുതിയ ശ്രീവാണി ദർശന ടിക്കറ്റ് കേന്ദ്രം ആരംഭിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies