കോവിഡ് ചുമ തിരിച്ചറിയാന്‍ കഴിയുമോ?
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കോവിഡ് ചുമ തിരിച്ചറിയാന്‍ കഴിയുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2020, 03:12 pm IST
FacebookTwitterWhatsAppTelegram

ലോകം ഇന്ന് കോവിഡ് 19ന്റെ പിടിയിലാണ്. കോവിഡ് 19ന് കാരണമാകുന്ന SARS-COV-2 ഒരു ശ്വാസകോശ വൈറസാണ്. ഇത് ഓരോ ആളുകളിലും വ്യത്യസ്തമായാണ് ആക്രമിക്കുന്നത്. ചെറിയ ജലദോഷം മുതല്‍ ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങള്‍ വരെയുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് ഇവ. എന്നിരുന്നാലും, നേരത്തേ തിരിച്ചറിയാവുന്ന ഒരു ലക്ഷണം എന്ന് പറയുന്നത് വരണ്ട ചുമയാണ്.

ശ്വാസകോശത്തിന്റെ പൊടുന്നനെയുള്ള ചുരുങ്ങലാണ് ചുമ. അസ്വസ്ഥതകളെ പുറന്തള്ളാനുള്ള ശരീരത്തിന്റെ സ്വാഭാവിക സംവിധാനം. ഒരു സാധാരണ ചുമയെ നമുക്ക് കോവിഡിന്റെ ലക്ഷണമായി കാണാന്‍ സാധിക്കില്ല. എന്നാല്‍ കോവിഡ് രോഗിയില്‍ പ്രകടമാകുന്ന ചുമ തിരിച്ചറിയാന്‍ സാധിച്ചാല്‍ നിങ്ങള്‍ക്ക് എളുപ്പം രോഗത്തില്‍ നിന്നും മുക്തി നേടാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കോവിഡ് 19 രോഗനിര്‍ണയം നടത്തിയ രോഗികളില്‍ 80% പേര്‍ക്കും നേരിയ ലക്ഷണങ്ങളാണുള്ളത്, അതില്‍ ചുമ, പനി, തലവേദന അല്ലെങ്കില്‍ ശ്വാസം മുട്ടല്‍ എന്നിവ ഉള്‍പ്പെടുന്നു. 20%  രോഗാവസ്ഥയുള്ളവര്‍ മാത്രമേ കടുത്ത സങ്കീര്‍ണതകള്‍ അനുഭവിക്കുന്നുള്ളൂ. അതിനാല്‍, നേരിയ ലക്ഷണങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നത് സങ്കീര്‍ണതകള്‍ തടയുകയും വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആ വ്യക്തിയെ സഹായിക്കുകയും ചെയ്യും. അടുത്ത മാസങ്ങളില്‍ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, മിക്ക രോഗികളിലും വരണ്ട ചുമയെ അണുബാധയുടെ ആദ്യ ദിവസങ്ങളില്‍ ഒരു പ്രധാന ലക്ഷണമായി കണ്ടിരുന്നു.

എന്താണ് വരണ്ട ചുമ?

വരണ്ട ചുമ, ലളിതമായി പറഞ്ഞാല്‍, ചുമയോടൊപ്പം മൂക്കൊലിപ്പോ കഫമോ വരാത്തതാണ്. വരണ്ട ചുമയുടെ കാര്യത്തില്‍ കഫം നിങ്ങളുടെ തൊണ്ടയില്‍ നിന്ന് താഴേക്ക് നീങ്ങുന്നത് നിങ്ങള്‍ക്ക് അനുഭവപ്പെടില്ല. ഇത് സാധാരണയായി നിങ്ങളുടെ തൊണ്ടയെ പ്രകോപിപ്പിക്കുന്ന ഒന്നിനോടുള്ള പ്രതികരണമാണ്. ഇത്തരത്തിലുള്ള വരണ്ട ചുമയാണ് അനുഭവപ്പെടുന്നതെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ പരിശോധനയ്‌ക്ക് വിധേയരാകാവുന്നതാണ്. വരണ്ട ചുമ നിരന്തരമായി നിങ്ങളുടെ തൊണ്ടയെ അസ്വസ്ഥതപ്പെടുത്തി കൊണ്ടിരിക്കും ഒപ്പം നിങ്ങള്‍ സംസാരിക്കുമ്പോള്‍ ഒരു പരുക്കന്‍ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യും.

നിങ്ങളുടെ ചുമ ഒരാഴ്ചയിലധികം നീണ്ടുനില്‍ക്കുകയോ അല്ലെങ്കില്‍ ദഹനനാളത്തിന്റെ പ്രശ്‌നങ്ങള്‍, ശ്വാസോച്ഛ്വാസം, തലവേദന, നെഞ്ചുവേദന അല്ലെങ്കില്‍ മറ്റേതെങ്കിലും സാധാരണ ലക്ഷണങ്ങള്‍ എന്നിവയുമൊപ്പമുണ്ടെങ്കില്‍, ഇത് കൊറോണ വൈറസ് പിടിപ്പെട്ടതിന്റെ ലക്ഷണങ്ങളാണെന്നാണ് മിക്ക വിദഗ്ധരുടേയും വിലയിരുത്തല്‍. ഉടന്‍ തന്നെ പരിശോധന നടത്തേണ്ടതാണ്.

അതേസമയം നിങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന ആരോഗ്യസ്ഥിതികളോ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളോ പ്രതിരോധശേഷി കുറവോ ആണെങ്കിലും ഈ സമയത്ത് വൈദ്യോപദേശം സ്വീകരിക്കുന്നത് നല്ലതാണ്. ലക്ഷണങ്ങളെ ഒരിക്കലും നിസ്സാരമായി കാണരുത്. ലക്ഷണങ്ങളില്‍ ശ്രദ്ധിക്കുകയും ചികിത്സ തേടുകയും ചെയ്യുക.

കോവിഡ് 19ന്റെ പിടിയില്‍ നിന്നും രക്ഷ നേടാന്‍ ഇതുവരെ അംഗീകൃത മരുന്നുകള്‍ ഒന്നും കണ്ടുപിടിച്ചിട്ടില്ല. വിശ്രമം ആരോഗ്യസംരക്ഷണവും അണുബാധയെ ചെറുക്കാന്‍ സഹായിക്കും. അതേസമയം ചില വീട്ടുവൈദ്യങ്ങള്‍ വരണ്ട ചുമയില്‍ നിന്നും രക്ഷനേടാനും സഹായിക്കും. ചെറുചൂടുള്ള വെള്ളത്തില്‍ തേന്‍-ഇഞ്ചി മിശ്രിതം ഒഴിച്ചു കുടിക്കുന്നത് നല്ലതാണ്. ഡോക്ടറുടെ ഉപദേശം തേടാനും മറക്കരുത്.

Tags: COVID-19cough
Share95TweetSendShare

More News from this section

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

കരയാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ ..

കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..

ദിവസവും എത്ര സമയം ഉറങ്ങണം? ആരോഗ്യകരമായ ഉറക്കത്തിന് ഗുണങ്ങളേറെ…

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies