ഉത്തർപ്രദേശ്: അയോദ്ധ്യയിൽ അത്യാധുനിക റെയിൽവേ സ്റ്റേഷൻ അടുത്തവർഷം പ്രവർത്തന സജ്ജമാകുമെന്ന് ഇന്ത്യൻ റേയിൽവേ. കേന്ദ്ര റെയിൽവെ മന്ത്രി പീയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്.
അയോദ്ധ്യയിൽ നിലവിൽ വരാൻ പോകുന്ന റേയിൽവേ സ്റ്റേഷന്റെ ചിത്രവും റേയിൽവേ മന്ത്രി പീയുഷ് ഗോയൽ ട്വിറ്ററിലൂടെ പങ്കുവെച്ചു.ബുധനാഴ്‌ച്ച അയോദ്ധ്യയിൽ ക്ഷേത്ര നിർമാണത്തിന് തുടക്കം കുറിക്കാനിരിക്കെയാണ് റേയിൽവേയുടെ നിർണായക പ്രഖ്യാപനം .
രാമക്ഷേത്ര നിർമ്മാണത്തോടെ പൗരാണിക പ്രൗഢിയിലേക്ക് അയോദ്ധ്യയെ തിരിച്ചുകൊണ്ടുവരാനാണ് യോഗി സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്രസർക്കാരിന്റെ അകമഴിഞ്ഞ പിന്തുണയും ഇക്കാര്യത്തിലുണ്ട്. ആദ്യഘട്ടമെന്നോണം റെയിൽവെസ്റ്റേഷനും ,റോഡുകളും നവീകരിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് റെയിൽവേ സ്റ്റേഷൻ നവീകരണം നടപ്പിലാക്കുന്നത്.
രാമക്ഷേത്ര ശിലാസ്ഥാപനം അയോദ്ധ്യാ നഗരിയിലെ ജനങ്ങൾ ജാതി മത ഭേദമില്ലാതെ ഒരു പോലെ ഒരുപോലെ ആഘോഷിക്കുകയാണ്. പഴയ പ്രതാപത്തിലേക്ക് നാടു മടങ്ങിയെത്തുന്നതിനായി അയോദ്ധ്യാവാസികളും കാത്തിരിക്കുകയാണ്.