മുഴങ്ങട്ടെ പാഞ്ചജന്യം ...
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Special

മുഴങ്ങട്ടെ പാഞ്ചജന്യം …

Janam Web Desk by Janam Web Desk
Aug 3, 2020, 05:51 pm IST
FacebookTwitterWhatsAppTelegram

ഹിന്ദുമതവിശ്വാസികൾക്കും ബുദ്ധമതവിശ്വാസികൾക്കും തങ്ങളുടെ കാർമിക പ്രാധാന്യമുള്ള ചടങ്ങുകളിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ശംഖ് . ഇന്ത്യൻ മഹാസമുദ്രത്തിൽ കാണപ്പെടുന്ന ഒരു തരം കക്കയുടെ പുറംതോടാണ് ശംഖായിട്ടുപയോഗിക്കുന്നത് .

വലംപിരിയും ഇടംപിരിയുമായി രണ്ടു തരം ശംഖുകളുണ്ട് . വലതു ഭാഗത്ത് നിന്ന് പിരിയുള്ള വലംപിരി ശംഖിനാണ് ഹിന്ദു ആചാരപ്രകാരം പവിത്രത കൂടുതലായി കണക്കാക്കുന്നത് .ലക്ഷണമൊത്ത വലംപിരി ശംഖ് ഐശ്വര്യത്തിന്റെ പ്രതീകമാണെങ്കിലും പൂജാകർമ്മങ്ങൾക്ക് ഇതുപയോഗിക്കാറില്ല .

സംഗീത ശബ്ദം ആദ്യമായി മുഴങ്ങിയത് ശംഖിൽ നിന്നാണ് എന്ന് സങ്കല്പം . ക്ഷേത്രങ്ങളിൽ പള്ളിയുണർത്താനും , നിവേദ്യസമയത്തും, സന്ധ്യക്കും ശംഖൂതുക പതിവാണ് . ശീവേലിക്കും മറ്റുമായി ദേവനെ ശ്രീകോവിലിന് പുറത്തേക്കെഴുന്നള്ളിക്കുമ്പോൾ ശംഖൊലി പ്രധാനമാണ്. സന്യാസിമാരെ സ്വീകരിക്കുന്നതിനും , കഥകളി, കൂടിയാട്ടം എന്നിവ ആരംഭിക്കുന്നതിന് മുൻപും ശംഖൂതുക പതിവാണ് . പണ്ടുകാലത്ത് യുദ്ധം ആരംഭിക്കുന്നതിന് മുൻപും അവസാനിപ്പിക്കുന്നതിന് മുൻപും ശംഖ് ഊതുമായിരുന്നു .

ഓംകാര ശബ്ദത്തോട് സാമ്യമുള്ള ധ്വനിയാണ് ശംഖിൽ നിന്ന് ഉയരുന്നത് . പുരാതനകാലം തൊട്ടേ ഹിന്ദുമതാചാര പ്രകാരമുള്ള താന്ത്രിക കർമ്മങ്ങൾക്ക് പുണ്യം പകരാനായി ഉപയോഗിച്ച് പോരുന്ന സുഷിരവാദ്യമാണ് ശംഖ് .

മഹാവിഷ്ണുവിന്റെ മുദ്രയായിട്ടാണ് വലംപിരി ശംഖിനെ കരുതുന്നത് . വിഷ്ണുവിന്റെ കയ്യിൽ ഉള്ള ശംഖിന്റെ നാമധേയം “പാഞ്ചജന്യം ” എന്നാണ് . മഹാവിഷ്ണുവിന്റെ കയ്യിൽ ഈ ശംഖ് എത്തിയതിന്റെ പിന്നിലുള്ള കഥ മഹാഭാരതത്തിൽ വർണ്ണിക്കുന്നുണ്ട് . ഗുരു സാന്ദീപനി മഹർഷിയുടെ ശിഷ്യന്മാരായിരുന്നു ഭഗവാൻ ശ്രീകൃഷ്ണനും ബലരാമനും . ഒരു ദിവസം സാന്ദീപിനി മഹർഷി കടലിലേക്ക് നോക്കിയിരുന്നു കൊണ്ട് കണ്ണുനീർ പൊഴിക്കുന്നത് കൃഷ്ണൻ കാണാനിടയായി . ഗുരുവിനോട് അദ്ദേഹത്തിന്റെ സങ്കടത്തിന്റെ കാര്യം കൃഷ്ണൻ ആരാഞ്ഞു. പഞ്ചജനൻ എന്ന് പറയുന്ന ഒരു രാക്ഷസൻ തന്റെ മകനായ പുനർദത്തനെ ഒരു വർഷം മുൻപ് തട്ടി കൊണ്ട് പോയതായി ഗുരു കൃഷ്ണനോട് പറഞ്ഞു. അദ്ദേഹത്തിന്റെ മകനെ വീണ്ടെടുത്ത് കൊടുക്കാനായി പഞ്ചജനന്റെ വാസസ്ഥലത്തേക്ക് പോവുകയും , അവിടെ വെച്ച് പഞ്ചജനനെ കൃഷ്ണൻ തോൽപ്പിക്കുകയും ചെയ്തു. പഞ്ചജനൻ വസിച്ചിരുന്നത് ഒരു ശംഖിനകത്തായിരുന്നു. കൃഷ്ണന്റെ പ്രഹരത്തിൽ രാക്ഷസൻ ശംഖിനകത്തു നിന്ന് പുറത്തേക്കു തെറിച്ചു വീണു. തന്റെ വിജയഭേരി ഈ ശംഖൂതിയാണ് കൃഷ്ണൻ പുറപ്പെടുവിച്ചത് . പഞ്ചജനൻ , പുനർദത്തനെ പാതാള ലോകത്തെ റാണിക്ക് വിറ്റിരുന്നു . അവിടെ നിന്നാണ് കൃഷ്ണൻ പുനർദത്തനെ രക്ഷപെടുത്തിയത്. പഞ്ചജനന്റെ കയ്യിൽ നിന്ന് കരസ്ഥമാക്കിയ ശംഖിന്റെ പേരാണ് പാഞ്ചജന്യം .

പഞ്ചഭൂത നിർമ്മിതമായ വിശ്വത്തിന്റെ ശബ്ദം പുറപ്പെടുവിക്കുന്നത് ശംഖിൽ നിന്നാണ് . അതുകൊണ്ടു തന്നെ പ്രപഞ്ച ശബ്ദത്തെ ശംഖ് പ്രതിനിധീകരിക്കുന്നു . പൂജാകർമ്മങ്ങൾ നടക്കുമ്പോൾ ശംഖിൽ ജലം നിറച്ചു , പൂജാദ്രവ്യങ്ങളിൽ തളിക്കുന്നത് കാണാറുണ്ട്. ഇങ്ങിനെ ശംഖിൽ ജലം നിറക്കുന്നതിനെയാണ് ശംഖപൂരണം എന്ന് പറയുന്നത്. ജലത്തെ ശുദ്ധീകരിക്കുന്നു എന്ന സങ്കല്പമാണ് ഈ പ്രക്രിയയിലൂടെ നിർവഹിക്കുന്നത് .

ശംഖിൽ നിന്ന് പുറപ്പെടുന്ന ധ്വനിയെ ഓംകാരം എന്ന് പറയുന്നു . ക്ഷേത്രാചാരങ്ങൾ , സംഗീതസദസ്സ് , യുദ്ധരംഗം എന്നിവിടങ്ങളിൽ നാദരൂപമായി ശംഖ് ഉപയോഗിക്കുന്നു . വലംപിരി ശംഖ് വിഷ്ണു സ്വരൂപത്തെയും ഇടംപിരി ശംഖ് ദേവി സ്വരൂപത്തെയും പ്രതിനിധാനം ചെയ്യുന്നു . ദുർഗ്ഗാദേവിയുടെ കയ്യിലെ ആയുധമായിട്ടാണ് ശംഖിനെ നമ്മുക്ക് കാണാൻ സാധിക്കുക . ഏതെങ്കിലും കാരണവശാൽ ശംഖുടഞ്ഞുപോയാൽ ജലത്തിൽ ഒഴുക്കി കളയണം എന്ന് പ്രമാണം. ശംഖിന്റെ ധ്വനി മുഴങ്ങാത്ത ഏക ക്ഷേത്രം ഇക്കരകൊട്ടിയൂർ ക്ഷേത്രമാണ് . ശംഖിൽ നിന്ന് സ്വീകരിക്കുന്ന തീർത്ഥജലം സേവിക്കുന്നതിലൂടെ രക്തശുദ്ധി ഉണ്ടാവുന്നു .

പഞ്ചപാണ്ഡവന്മാരുടെ ശംഖുകൾ ഇവയൊക്കെയാണ് . യുധിഷ്ഠിരന്റെ ശംഖിന്റെ നാമം അനന്തവിജയം , ഭീമന്റെ ശംഖിന്റെ നാമം പൗണ്ഡ്രം , അർജുനന്റെ ശംഖിന്റെ നാമം ദേവദത്തം , നകുലന്റെ ശംഖ് അറിയപ്പെടുന്നത് സുഘോഷം എന്നാണ് , സഹദേവന്റെ ശംഖ് മണിപുഷ്പകം എന്ന പേരിൽ അറിയപ്പെടുന്നു .

ശംഖിനെ കുറിച്ചുള്ള ഇനിയും രസകരമായ അറിവുകളും കഥകളും പുരാണങ്ങളിൽ പലയിടത്തും നമുക്ക് വയിക്കാൻ സാധിക്കും .

Tags: sreekrishnamahavishnumahabharata
ShareTweetSendShare

More News from this section

വൈകാശി വിശാഖ മഹോത്സവത്തിന് പഴനി ഒരുങ്ങി : കൊടിയേറ്റ് ജൂൺ മൂന്നിന് ; തിരുകല്യാണം ജൂൺ 8 ന് നടക്കും

മടിയിൽ കനമില്ല, സാംസങ്ങിനും!! ഏറ്റവും കനംകുറഞ്ഞ ഫോൺ ഇതാ; S25 Ultraയുടെ ക്യാമറാ ക്വാളിറ്റിയിൽ

ഗുരുവായൂരപ്പന്റെ ഗജനിരയിലെ ഏറ്റവും വലിയ നാടൻ ആന; തൃശൂർ പൂരത്തിന് ചൂരക്കോട്ടുകാവിന്റെ തിടമ്പ് എടുക്കാൻ ബാലകൃഷ്ണൻ

നീയൊക്കെ കളിക്കുന്നത് ജയിക്കാൻ തന്നേ! ഇനിയൊര് തിരിച്ചുവരവ് ഉണ്ടോ സഞ്ജു? സാധ്യതകളും വിലയിരുത്തലും

ഈ നാട്ടിലേക്ക് പോകുമ്പോൾ സൂക്ഷിച്ചോ!! മരിക്കാൻ അവകാശമില്ലാത്ത നാട്; ച്യൂയിംഗം നിരോധിച്ച രാജ്യം; വിചിത്ര നിയമങ്ങളും നിയന്ത്രണങ്ങളും

“4-ാമത്തെ പ്രസവം വീട്ടിൽ, എന്റെ ബെഡ്റൂമിൽ, അൽഹംദുലില്ലാഹ്!! ഹോസ്പിറ്റലിൽ പോയെങ്കിൽ തളർന്നേനെ”: ആശുപത്രി പ്രസവത്തിനെതിരെ മലപ്പുറം സ്വദേശികളായ ദമ്പതികൾ

Latest News

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies