അയോദ്ധ്യ രാമമന്ത്ര മുഖരിതം:അയോദ്ധ്യയിൽ പ്രധാനമന്ത്രി ചെലവഴിക്കുക രണ്ട് മണിക്കൂർ ; നഗരം കനത്ത സുരക്ഷാ വലയത്തിൽ
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

അയോദ്ധ്യ രാമമന്ത്ര മുഖരിതം:അയോദ്ധ്യയിൽ പ്രധാനമന്ത്രി ചെലവഴിക്കുക രണ്ട് മണിക്കൂർ ; നഗരം കനത്ത സുരക്ഷാ വലയത്തിൽ

Janam Web Desk by Janam Web Desk
Aug 4, 2020, 12:02 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: രാമക്ഷേത്ര ശിലാസ്ഥാപന ഭൂമിപൂജയില്‍  പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നു.  അയോദ്ധ്യയില്‍ രണ്ടുമണിക്കൂര്‍ നേരം  മാത്രമായിരിക്കും പ്രധാനമന്ത്രി  ചെലവഴിക്കുക. ഭൂമി പൂജയോടനുബന്ധിച്ച് കനത്ത സുരക്ഷാവലയത്തിലാണ് അയോദ്ധ്യ.

ഭൂമിപൂജയ്‌ക്ക് ശേഷം നടക്കുന്ന പരിപാടിയില്‍  പ്രധാനമന്ത്രി നരേന്ദ്രമോദി, ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹന്ത് നൃത്യ ഗോപാല്‍ദാസ് എന്നീ അഞ്ചുപേർക്ക് മാത്രമാണ്   വേദിയില്‍ ഇരിപ്പിടം അനുവദിച്ചിരിക്കുന്നത്.

ലോകത്തെ 36 പ്രമുഖ പരമ്പരകളിലെ 135 സംന്യാസി ശ്രേഷ്ഠരുടെ സാന്നിധ്യത്തിലാണ് പവിത്രമായ ചടങ്ങുകൾ നടക്കുക.

രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ചുകൊണ്ട് 40 കിലോ വെള്ളിയില്‍ തീര്‍ത്ത ഇഷ്ടിക ഭൂമിപൂജാവേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാമജന്മഭൂമിയില്‍ സ്ഥാപിക്കും. രാമക്ഷേത്ര പ്രക്ഷോഭത്തിന് നേതൃത്വം വഹിച്ച എല്‍.കെ അദ്വാനി, മുരളീമനോഹര്‍ ജോഷി എന്നിവര്‍ ഓണ്‍ലൈനിലൂടെ പരിപാടിയില്‍ പങ്കെടുക്കും. കൊറോണ പ്രതിസന്ധി കണക്കിലെടുത്താണ് ഈ തീരുമാനം.   ഉമാഭാരതിയും നാളെ  അയോദ്ധ്യയിലെത്തുന്നുണ്ടെങ്കിലും  ചടങ്ങില്‍ പങ്കെടുക്കില്ല. രാമജന്മഭൂമിയില്‍ ദര്‍ശനം നടത്തുമെന്നും ഉമാഭാരതി  അറിയിച്ചിരുന്നു.

നാളെ രാവിലെ  പ്രധാനമന്ത്രിയുടെ അയോദ്ധ്യ യാത്രയ്‌ക്ക് തുടക്കമാകും. 9.30ന് വിമാനത്തില്‍ ലക്‌നൗവിലേക്ക് തിരിക്കും. ലക്‌നൗവില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് അയോദ്ധ്യയിലേക്കുളള യാത്ര. മോദിയും സംഘവും 11.30ന് അയോദ്ധ്യയില്‍ എത്തും. അയോദ്ധ്യയിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തിയ ശേഷമാകും മോദി ഭൂമിപൂജ നടക്കുന്ന സ്ഥലത്തേയ്‌ക്ക് തിരിക്കുക.

12.40നാണ് ശിലാ സ്ഥാപന ചടങ്ങ്. ചടങ്ങ് ഒന്നര മണിക്കൂര്‍ നേരം നീണ്ടുനില്‍ക്കും. ഉച്ചയ്‌ക്ക് രണ്ടുമണിക്ക് മോദി ലക്‌നൗവിലേക്ക് മടങ്ങിപ്പോകും.മോദി ഉള്‍പ്പെടെ 175 പ്രമുഖരെയാണ് ചടങ്ങിലേക്ക് രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിരിക്കുന്നത്.

Tags: TOP
ShareTweetSendShare

More News from this section

പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്‌ണൻ ചക്യാട്ട് അന്തരിച്ചു; വിടപറഞ്ഞത് ചാർളി സിനിമയിലെ ഡേവിഡ്

കേരള ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

സീരിയൽ നടിയെ ബലാത്സംഗം ചെയ്ത് ​ഗർഭിണിയാക്കി; രണ്ട് തവണ ഗർഭഛിദ്രം നടത്തി; സിനിമ താരം അറസ്റ്റിൽ

പത്തനംതിട്ട ഡിസിസി ഓഫീസ് പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളുടെ താവളമായി; പിടികൂടി കുമ്മണ്ണൂര്‍ വനമേഖലയിൽ തുറന്നുവിട്ടു

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച വേടന്റെ പാട്ട് ; എൻഐഎയ്‌ക്ക് പരാതി നൽകി BJP കൗൺസിലർ

ജീവൻ ബലയിയർപ്പിച്ച ധീരതയ്‌ക്ക് ആദരം! നക്സൽ വിരുദ്ധ ഓപ്പറേഷനിൽ പങ്കെടുത്ത സിആർപിഎഫ് കമാൻഡോസിന് ശൗര്യചക്ര

Latest News

ദീർഘ സ്പെല്ലുകൾ എറിയാൻ കഴിയില്ല! ഇം​ഗ്ലണ്ടിൽ മുതിർന്ന പേസറെ ഒഴിവക്കാൻ സെലക്ടർമാർ

കെ.സി.എയുടെ ആദ്യ ഗ്രിഹ (GRIHA) അംഗീകൃത അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം കൊല്ലത്ത്; നിര്‍മാണോദ്ഘാടനം 25ന്

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ വൻ തീപിടുത്തം

മഴവില്ല് ഓർമകൾ! പാരലൽ വേൾഡിൽ വീണയ്‌ക്കൊപ്പം വിജയ് കൃഷ്ണൻ

പാകിസ്താനിൽ കാട്ടുനീതി; അസിം മുനീറിന് ‘രാജാവ്’ എന്ന പദവിയാണ് നൽകേണ്ടിയിരുന്നത്; രൂക്ഷ വിമർശനവുമായി ഇമ്രാൻ ഖാൻ

“നീ ചാകണം, എന്നാലേ എനിക്ക് അവളെ കല്യാണം കഴിക്കാനാവൂ”; ഐബി ഉദ്യോ​ഗസ്ഥയുടെ മരണത്തിൽ പ്രതിക്കെതിരെ നിർണായക തെളിവുകൾ

OPERATION SINDOOR, കരസേനയുടെ മിസൈൽ പരീക്ഷണം; ആൻഡമാൻ വ്യോമാതിർത്തി അടച്ചിടും

 ബംഗ്ലാദേശിൽ വീണ്ടും രാഷ്‌ട്രീയ അനിശ്ചിതത്വം പടരുന്നു ; രാജിക്കൊരുങ്ങി മുഹമ്മദ് യൂനസ്; വീണ്ടും വിദ്യാർത്ഥി പ്രക്ഷോഭം??

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies