ഗണപതിയുടെ മടിയിലിരുന്ന് ഭാഗവത പാരായണം ശ്രവിക്കുന്ന സാക്ഷാൽ ഉണ്ണിക്കണ്ണൻ , അറിയാം മള്ളിയൂരിലെ വിശേഷങ്ങൾ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Temple

ഗണപതിയുടെ മടിയിലിരുന്ന് ഭാഗവത പാരായണം ശ്രവിക്കുന്ന സാക്ഷാൽ ഉണ്ണിക്കണ്ണൻ , അറിയാം മള്ളിയൂരിലെ വിശേഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2020, 03:33 pm IST
FacebookTwitterWhatsAppTelegram

കോട്ടയം ജില്ലയിലെ മാഞ്ഞൂർ പഞ്ചായത്തിലാണ് വിഘ്നേശ്വരനും ഉണ്ണിക്കണ്ണനും ഒരുമിച്ചു വാഴുന്ന പ്രശസ്തമായ മള്ളിയൂർ മഹാഗണപതി ക്ഷേത്രം . അപൂർവ്വ സങ്കല്പത്തിലുള്ള ബീജഗണപതിയാണ് പ്രതിഷ്ഠയെങ്കിലും , ഗണപതിയുടെ മടിയിലിരുന്ന് കഥ കേൾക്കുന്ന ഉണ്ണിക്കണ്ണന്റെ സാന്നിധ്യം ക്ഷേത്രത്തെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നു .

കാലങ്ങൾക്ക് മുൻപ് ദേശക്കാരുടെ ക്ഷേത്രമായിരുന്നു മള്ളിയൂർ . പിന്നീടത് ഊരാഴ്മക്കാരുടെ ക്ഷേത്രമായി മാറുകയായിരുന്നു . ഇവരുടെ ഇടയിൽ മഹാതപസ്വിയും ജ്ഞാനിയുമായിരുന്ന ഒരു ബ്രാഹ്മണ ശ്രേഷ്ഠനുണ്ടായിരുന്നു . ഒരുപാടു തീർത്ഥാടനങ്ങൾ നടത്തിയിരുന്ന അദ്ദേഹത്തിന് ഒരു ദേശാടന വേളയിൽ കിട്ടിയതാണ് ഗണപതി ഭഗവാന്റെ അപൂർവ്വസങ്കല്പമായ ബീജഗണപതിയെ .

വലംപിരി രൂപത്തിലുള്ള  ബീജഗണപതിയുടെ തുമ്പിക്കയ്യിൽ മാതളനാരങ്ങ, ലഡ്ഡു , മഴു , കയർ എന്നിവയോടു കൂടിയാണ് പ്രതിഷ്ഠ . ക്ഷിപ്രപ്രസാദിയാണ് ഇവിടെയിരിക്കുന്ന വിഘ്നേശ്വരൻ .ഒരുപാടു ശോചനാവസ്ഥയിലായിരുന്നു ഒരു കാലത്ത് മള്ളിയൂർ ക്ഷേത്രം . ഭഗവാന് നിത്യവുമുള്ള നേദ്യം പോലും കുറേക്കാലം മുടങ്ങി കിടന്നിരുന്നു .

ഇത്തരത്തിൽ ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ ഇല്ലത്തേക്കാണ് , പരമേശ്വരൻ നമ്പൂതിരിയുടെയും ആര്യ അന്തർജ്ജനത്തിന്റെയും സീമന്ത പുത്രനായി , മഹാപണ്ഡിതനും , ശ്രേഷ്ഠനും , ജ്ഞാനിയും, ഇതിഹാസവുമായ ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ജനനം . പതിനാലു വയസ്സായപ്പോഴാണ് അദ്ദേഹം സംസ്കൃത പഠനം ആരംഭിച്ചത് . ഈ അവസരത്തിൽ അദ്ദേഹത്തിന് രോഗം പിടിപെടുകയും അത് ഏറെ വർഷം നിലനിൽക്കുകയും ചെയ്തു . ഒടുവിൽ സൂര്യനമസ്‍കാരം ചെയ്യാൻ ശീലിച്ചതോടെയാണ് രോഗശാന്തി ലഭിക്കാൻ തുടങ്ങിയത് . എന്നാലും അത് ശാശ്വത പരിഹാരമായിരുന്നില്ല.

അമ്മയായ ആര്യ അന്തർജനനത്തിന്റെ ഭഗവൻ ശ്രീകൃഷ്ണനോടുള്ള പ്രാർത്ഥന അദ്ദേഹത്തെ ഭജനക്കായി ഗുരുവായൂരിൽ എത്തിച്ചു . ഗുരുവായൂരിൽ വെച്ച് അദ്ദേഹം ബ്രഹ്മശ്രീ പടപ്പന നമ്പൂതിരിയെ പരിചയപെടുകയുണ്ടായി . മഹാപണ്ഡിതനും ജ്ഞാനിയും ആയിരുന്ന പടപ്പന നമ്പൂതിരി അദ്ദേഹത്തിന് ഭാഗവതം ചൊല്ലി കൊടുത്തു . ഭഗവതോപദേശം കിട്ടിയാൽ നിത്യേനെ പാരായണം ചെയ്യണം എന്നാണ് നിയമം . എന്നാൽ ഒരു ഭാഗവതം വാങ്ങാൻ കഴിവില്ലാതിരുന്ന ശങ്കരൻ നമ്പൂതിരിക്ക് ഒരു അമ്മിയാരുടെ കയ്യിൽ നിന്ന് ഭാഗവതം ലഭിക്കുകയുണ്ടായി.

ഭാഗവതവുമായി ഗുരുവായൂരിൽ നിന്ന് മടങ്ങി എത്തിയ ശങ്കരൻ നമ്പൂതിരി , വിഘ്നേശ്വരന്റെ മുന്നിൽ വെച്ച് ഭാഗവതം നിത്യവും വായിക്കാൻ തുടങ്ങി. ചോർന്നൊലിക്കുന്ന ക്ഷേത്രം അദ്ദേഹത്തെ നന്നേ വിഷമിപ്പിച്ചിരുന്നു. ഇതിനിടയിൽ പലയിടത്തും അദ്ദേഹത്തിന്റെ ഭാഗവതപാരായണവും വിവരണവും പ്രസിദ്ധിയാർജ്ജിക്കാൻ തുടങ്ങി. പലയിടങ്ങളിലും അദ്ദേഹം ഭാഗവതപാരായണം നടത്തുകയുണ്ടായി. ഭഗവാൻ കൃഷ്ണനെ ഉപാസിച്ചു കൊണ്ടുള്ള നിത്യ പാരായണം ക്ഷേത്രത്തിലെ വിഘ്നേശ്വരന്റെ പ്രതിഷ്ഠയിൽ മാറ്റങ്ങൾ വരുത്താൻ തുടങ്ങി. പ്രശ്നം വെച്ചപ്പോൾ ദർശിച്ചത്, ഗണപതിയുടെ ആലിംഗനത്തിൽ മടിയിലിരുന്ന് കൊണ്ട് കഥ കേൾക്കുന്ന ഉണ്ണിക്കണ്ണനെയാണ് . അങ്ങിനെയാണ് ഗണപതിയുടെ മടിയിൽ ഇരിക്കുന്ന ഉണ്ണിക്കണ്ണന്റെ രൂപമുള്ള ചിത്രം ദർശിക്കാൻ തുടങ്ങിയത് .

എന്ത് കൊണ്ടായിരിക്കും ഗണപതിയും ഉണ്ണിക്കണ്ണനും ഒരുമിച്ചു വന്നത് എന്ന ചോദ്യത്തിന് ശങ്കരൻ നമ്പൂതിരി നൽകിയ മറുപടി ഇതായിരുന്നു. ഓരോ ക്ഷേത്രപ്രതിഷ്ഠക്കു മുൻപിലും പാടേണ്ട കീർത്തനങ്ങൾക്കും ഉപയോഗിക്കേണ്ട പൂവുകൾക്കും വരെ നിഷ്ഠയുണ്ട്. എന്നാൽ താൻ ആദ്യത്തെ നിഷ്ഠ തെറ്റിച്ചു. ഗണപതിയുടെ മുന്നിലിരുന്നു ഭാഗവതം വായിച്ചു ഒപ്പം ഗണപതിയെ പൂജിച്ചു ആരാധിക്കുകയും ചെയ്തു. ഇതാവാം ഒരുപക്ഷെ ഇങ്ങിനെ ഒരു സാന്നിധ്യം ഉണ്ടാവാൻ കാരണം.

ക്ഷിപ്ര പ്രസാദിയായ വിഘ്നേശ്വരന്റെയും ഉണ്ണിക്കണ്ണന്റെയും അനുഗ്രഹത്താലാണ്  ഇന്ന് കാണുന്ന അത്ര വളർന്നു ലോകം മുഴുവൻ അറിയപ്പെടുന്ന ക്ഷേത്രമായി മാറിയത് . ക്ഷേത്രത്തിൽ ദേവിയും, ശാസ്താവും, അന്തിമഹാകാളനും, ഉപദേവന്മാരും പ്രതിഷ്ഠയുണ്ട് . ക്ഷേത്രമതിലിന് വെളിയിലായി നാഗങ്ങളും ഉണ്ട്. എല്ലാ വർഷവും വിനായക ചതുർത്ഥിയോടനുബന്ധിച്ചു ഭാഗവത സപ്താഹയഞ്ജം നടത്തിവരുന്നു. ക്ഷേത്രത്തിലെ ഉത്സവവും ഇതോടൊപ്പം തന്നെയാണ്.

ഗണപതിഹോമം , മുക്കുറ്റി പുഷ്പാഞ്ജലി , പഴമാല , ഉദയാസ്തമന പൂജ, പാല്പായസം തുടങ്ങിയവ പ്രധാന വഴിപാടുകളാണ് .

Tags: kerala templesGanapathy TempleTemplesTemples in KeralaFamous Temples
ShareTweetSendShare

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ദീപാവലി 2025 : പ്രകാശത്തിന്റെ പാതയിൽ ഇന്ത്യ

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

കാത്തിരിപ്പ് സമയം കുറയും; ഭക്തർക്കായി പുതിയ ശ്രീവാണി ദർശന ടിക്കറ്റ് കേന്ദ്രം ആരംഭിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies