അമിതാഭ് ബച്ചനെ മണലില്‍ തീര്‍ത്ത് ലോക പ്രശസ്ത കലാകാരന്‍ സുദര്‍ശന്‍ പട്‌നായിക്. അമിതാഭ് ബച്ചന്‍ കോവിഡ് മുക്തി നേടിയ സന്തോഷം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് സുദര്‍ശന്‍. ഒഡിഷയിലെ പുരി ബിച്ചീലാണ് ബച്ചന്റെ മനോഹരമായ മണല്‍ ശില്‍പ്പം ഒരുക്കിയത്.
ജൂലൈ 11ന് കൊറോണ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ബിഗ് ബിയെ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ കൊറോണ ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പ് താരം ആശുപത്രി വിട്ടു. ഇത് ബോളിവുഡ് ലോകത്തിനാകെ ആശ്വാസം പകരുന്ന വാര്‍ത്തയായി. താരം കൊറോണ വിമുക്തി നേടിയതില്‍ ആരാധകരും സന്തോഷത്തിലാണ്.
കൊറോണ വൈറസിനെ തോല്‍പ്പിച്ച് തിരികെ വീട്ടിലെത്തിയ സന്തോഷത്തില്‍ അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് സുദര്‍ശന്‍ താരത്തിന്റെ മണല്‍ ശില്‍പ്പം ഒരുക്കിയത്. “സ്വാഗതം ബച്ചന്‍ സര്‍, നല്ല ആരോഗ്യവും സന്തോവും നേരുന്നു..” ഇപ്രകാരം കുറിച്ച് കൊണ്ട് സുദര്‍ശന്‍ മണലില്‍ തീര്‍ത്ത ബച്ചന്റെ ശില്‍പ്പവും ട്വീറ്റ് ചെയ്തു. ട്വീറ്റ് പങ്ക്‌വെച്ച് നിമിഷങ്ങള്‍ക്കകം തന്നെ സുദര്‍ശന്റെ കലയെ പുകഴ്‌ത്തി നിരവധി പേര്‍ രംഗത്തെത്തി.
കൊറോണ ബാധിച്ച് ബച്ചന്‍ ആശുപത്രിയിലായിരുന്ന സമയത്തും മണല്‍ ശില്‍പ്പവുമായി ഈ കലാകാരന്‍ എത്തിയിരുന്നു. മുഖത്ത് മാസ്‌ക് ധരിച്ച ബച്ചനെ ആയിരുന്നു ജൂലൈ 12ന് സുദര്‍ശന്‍ പങ്കുവെച്ചത്. താരത്തിനും കുടുംബത്തിനും എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും സുദര്‍ശന്‍ അന്ന് കുറിച്ചിരുന്നു.
ഇതിന് മുന്‍പും സുദര്‍ശന്റെ മണല്‍ ശില്‍പ്പങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. 2016ല്‍ ലണ്ടനില്‍ നടന്ന വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ കൊണാര്‍ക്ക് സൂര്യക്ഷേത്രത്തിന്റെ ലഘുരൂപം അവതരിപ്പിച്ചും സുദര്‍ശന്‍ ലോക ശ്രദ്ധ നേടിയിരുന്നു. 2018ലെ ശിവരാത്രി ദിനത്തില്‍ ഒഡീഷയിലെ പുരി ബീച്ചില്‍ ലോക സമാധാനത്തിനായി 108 മണല്‍ ശിവലിംഗങ്ങള്‍ ഒരുക്കിയും ഈ കലാകാരന്‍ ശ്രദ്ധേയനായിരുന്നു. ഒഡീഷയിലെ ടൂറിസം പവലിയനില്‍ സുദര്‍ശന്‍ മണലില്‍ തീര്‍ത്ത ബോധി മരത്തിന് കീഴിലിരിക്കുന്ന ബുദ്ധന്റെ ചെറുപ്രതിമയും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
Welcome back @SrBachchan sir , wish you good health and happiness always. https://t.co/xqGieoG8lX pic.twitter.com/KiYH6s5GaU
— Sudarsan Pattnaik (@sudarsansand) August 3, 2020
#GetWellSoon @SrBachchan Ji Millions of blessings with you. We Pray for you and your family for speedy recovery. My SandArt at Puri beach in Odisha. pic.twitter.com/FnARg58iem
— Sudarsan Pattnaik (@sudarsansand) July 12, 2020