കൊറോണ പോസിറ്റീവായതിനെ തുടര്‍ന്ന് 26 ദിവസമായി ആശുപത്രിയില്‍ കഴിയുന്ന ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ ഡിസ്ചാര്‍ജിനായി കാത്തിരിക്കുകയാണ്. 26ാം ദിനത്തില്‍ സ്വയം ഉത്തേജനം നല്‍കുന്ന ഒരു കുറിപ്പുമായി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുകയാണ് താരം. ഇപ്പോഴും കൊറോണ വൈറസ് ചികിത്സയില്‍ കഴിയുന്ന 44 കാരനായ അഭിഷേക് ആശുപത്രിയിലെ ഡിസ്ചാര്‍ജ് പ്ലാനാണ് പങ്കുവെച്ചിരിക്കുന്നത്.
“ആശുപത്രി ദിനം:26. ഡിസ്ചാര്‍ജ് പ്ലാന്‍: ഇല്ല. വരൂ ബച്ചന്‍, നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിയും!” വിശ്വസിക്കുക എന്ന ഹാഷ്ടാഗോടെ അഭിഷേക് ബച്ചന്‍ ആശുപത്രിയിലെ തന്റെ കെയര്‍ ബോര്‍ഡില്‍ ഇപ്രകാരം കുറിച്ചു. ആശുപത്രിയില്‍ നിന്നും പങ്കുവെച്ച താരത്തിന്റെ ഈ കുറിപ്പിന് ഉടന്‍ സുഖം പ്രാപിക്കട്ടെ എന്ന ആരാധകരുടെ കമന്റുകളും ഒഴുകിയെത്തി.
View this post on Instagram
Hospital day :26 Discharge plan: NO! 😡 Come on Bachchan, you can do it!! 💪🏽 #believe
കഴിഞ്ഞ ജൂലൈ 11നാണ് അഭിഷേക് ബച്ചനും പിതാവ് അമിതാഭ് ബച്ചനും കൊറോണ പോസിറ്റീവായതിനെ തുടര്‍ന്ന് മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിച്ചത്. കൊറോണ വൈറസിന്റെ ചെറിയ ലക്ഷണങ്ങളോടെ ജൂലൈ 17ന് ഐശ്വര്യ റായിയെയും മകള്‍ ആരാധ്യ ബച്ചനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗമുക്തി നേടി ജൂലൈ 27ന് അമ്മയും മകളും തിരിച്ച് വീട്ടിലേയ്‌ക്ക് മടങ്ങി. ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഓഗസ്റ്റ് രണ്ടിന് അമിതാഭ് ബച്ചനും വീട്ടിലേയ്‌ക്ക് മടങ്ങി.
താനും ഐശ്വര്യയും മകള്‍ ആരാധ്യയും കൊറോണയിൽ നിന്നും മുക്തി നേടിയെങ്കിലും ഇപ്പോഴും ചികിത്സയില്‍ കഴിയുന്ന അഭിഷേകിനെ ഓര്‍ത്ത് അമിതാഭ് ബച്ചന്‍ നിരാശയിലാണ്. ഈ ദു:ഖത്തില്‍ താരം ഒരു കുറിപ്പും ആരാധകര്‍ക്കായി പങ്കുവെച്ചു. കൊറോണ വൈറസില്‍ നിന്നുള്ള മുക്തി നേടി ആശുപത്രിയില്‍ നിന്നും തിരിച്ചെത്തുന്നത് വളരെ ആനന്ദകരമാണ്. എന്നാല്‍ അഭിഷേക് ഇപ്പോഴും ചികിത്സയില്‍ കഴിയുന്നത് കയ്‌പ്പേറിയ അനുഭവമാണ്.
എന്നാല്‍ തന്റെ മകന് വേണ്ടി 77 വയസുള്ള ബച്ചന്‍ ആശ്വാസകരമായ ഒരു കുറിപ്പും പങ്കുവെച്ചു. അമിതാഭ് ബച്ചന്‍ തന്റെ പിതാവും കവിയുമായ ഹരിവംശ റായ് ബച്ചന്റെ കവിത പങ്കുവെച്ചു കൊണ്ട് മകനൊപ്പം ഫുട്‌ബോള്‍ കളിക്കുന്ന എഡിറ്റ് ചെയ്ത ചിത്രമാണ് പങ്കുവെച്ചത്. ചിത്രത്തില്‍ ഫുട്ബാളിന് പകരം കൊറോണ വൈറസിന്റെ ചിത്രം എഡിറ്റ് ചെയ്ത് കയറ്റി. കൊറോണയെ കിക്ക് ചെയ്യുന്ന അമിതാഭ് ബച്ചനെയാണ് ചിത്രത്തില്‍ കാണാനാവുക. ബിഗ് ബിയുടെ ഈ കുറിപ്പും ആരാധകര്‍ ഏറ്റെടുത്തു.
View this post on Instagram
Hospital day :26 Discharge plan: NO! 😡 Come on Bachchan, you can do it!! 💪🏽 #believe