ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ആരോഗ്യപ്രവര്‍ത്തകരില്‍ കൊറോണ പടര്‍ന്നുപിടിക്കുന്നു. ഇതുവരെ 24000 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗബാധ യുണ്ടായിരിക്കുന്നത്. 181 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
ആഫ്രിക്കന്‍ രാജ്യത്തെ കൊറോണ ബാധിതര്‍ അഞ്ചുലക്ഷം കടന്നു. ഇന്നത്തെ കണക്കുപ്രകാരം 5,29,877 പേര്‍ക്കാണ് രോഗം ബാധിച്ചത്. ആകെ 9298 പേര്‍ക്കാണ് മരണം സംഭവിച്ചിരിക്കുന്നത്. ആഫ്രിക്കയിലെ സാമ്പത്തികമായും ആരോഗ്യപരമായും മെച്ചപ്പെട്ട രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. പ്രധാനനഗരങ്ങളായ ജൊഹന്നാസ് ബര്‍ഗ്ഗിലും കേപ്ടൗണിലും രോഗബാധിതരുടെ എണ്ണം കൂടുകയാണ്. ഒരു ദിവസം പതിനായിരം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിക്കുന്നത്.
















Comments