സഹോദരന് ഇബ്രാഹിം അലി ഖാനോടുള്ള സ്‌നേഹം വ്യക്തമാക്കുന്ന ചിത്രവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ മകളും നടിയുമായ സാറാ അലി ഖാന്‍. സമൂഹമാദ്ധ്യമങ്ങളില്‍ സാറാ അലി ഖാന് ആരാധകര്‍ ഏറെയാണ്. തന്റെ ആരാധകരുമായി സാറ എല്ലായിപ്പോഴും സംവാദങ്ങളില്‍ ഏര്‍പ്പെടാറുമുണ്ട്. ഇപ്പോഴിതാ സാറയുടെ ഒരു പുതിയ പോസ്റ്റാണ് ചര്‍ച്ചയാവുന്നത്. സഹോദരന്റെ തോളില്‍ കയറി ഇരിക്കുന്ന സാറയുടെ ചിത്രമാണ് സാറ പങ്കുവെച്ചിരിക്കുന്നത്.
‘ എന്നോടൊപ്പമുള്ള ഈ കളിയില്‍ എനിക്ക് കൈക്കൂലി കൊടുക്കേണ്ടി വന്നു.. എന്നോടൊപ്പം കൂടാന്‍ എന്റെ ഇളയ സഹോദരനോട് ഞാന്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ സഹോദരന്റെ ഈ ദിനം വളരെ രസകരമായിരുന്നു. തനിക്ക് ഇതേ കുറിച്ച് പറയാന്‍ വാക്കുകള്‍ ഇല്ലെന്ന് സഹോദരനും പറഞ്ഞു. കൂടുതല്‍ കാണുവാനായി ദയവായി എല്ലാവരും ലൈക്ക് ചെയ്ത്, ഷെയര്‍ ചെയ്ത്, സബ്‌സ്‌ക്രൈബ് ചെയ്യുക., ഇബ്രാഹിം അലി ഖാനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സാറ ഇപ്രകാരം കുറിച്ചു.
രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരനൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ അടങ്ങിയ ഒരു വീഡിയോ സാറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. നേരത്തെ സഹോദരനൊപ്പം നഗരത്തിന് ചുറ്റുമുള്ള തെരുവുകളിലൂടെ സൈക്ലിംഗ് നടത്തുന്നതും സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമായിരുന്നു. അന്ന് ഇബ്രാഹിമാണ് ചിത്രം പങ്കുവെച്ചത്.
കഴിഞ്ഞ ദിവസവും സാറ ഒരു പോസ്റ്റ് ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. കൊടുങ്കാറ്റിന് മുന്‍പുള്ള ശാന്തത. ഒന്നും തന്നെ സാറയെ ഇല്ലാതാക്കില്ല. കാലാവസ്ഥ മാറും… മഴ പെയ്യും.. ഞങ്ങളത് സ്വീകരിക്കും… മഞ്ഞ ബിക്കിനി ധരിച്ച് നീന്തല്‍കുളത്തില്‍ സമയം ചിലവഴിക്കുന്ന തന്റെ ചിത്രം പങ്കുവെച്ച് സാറ കുറിച്ചു. സാറയുടെ ഈ പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
കാര്‍ത്തിക് ആര്യനൊപ്പം ഇംത്യാസ് അലിയുടെ ലൗവ് ആജ്് കല്ലിലാണ് സാറാ അവസാനമായി അഭിനയിച്ചത്. ധനുഷ്, അക്ഷയ് കുമാര്‍ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന ആനന്ദ് എല്‍ റായുടെ അത്രംഗി റെയാണ് സാറായുടെ പുറത്തിറങ്ങാനുള്ള ചിത്രം.
Comments