ലോകം സംസ്‌കൃതദിനം ആചരിക്കുന്നു.. നിങ്ങള്‍ക്ക് സംസ്‌കൃതം അറിയുമോ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകം സംസ്‌കൃതദിനം ആചരിക്കുന്നു.. നിങ്ങള്‍ക്ക് സംസ്‌കൃതം അറിയുമോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2020, 10:25 pm IST
FacebookTwitterWhatsAppTelegram

ആഗോളതലത്തില്‍ സംസ്‌കൃതത്തിനും ഒരു ദിവസമുണ്ട്. ആഗസ്റ്റ് മൂന്നാണ് ലോകസംസ്‌കൃതദിനമായി (വിശ്വസംസ്‌കൃതദിനം)ആചരിക്കുന്നത്. സംസ്‌കൃതവുമായി ബന്ധപ്പെട്ട ഒട്ടേറെ പരിപാടികള്‍ ആഗസ്റ്റ് മൂന്ന് മുതല്‍ ആരംഭിച്ചുകഴിഞ്ഞു. സംസ്‌കൃതം ഭാരതത്തിന്റെ സാംസ്‌കാരികഭാഷയാണെന്നതില്‍ ഇരുപക്ഷമില്ല. പക്ഷേ മഹത്തായ സംസ്‌കാരത്തിന്റെ അക്ഷയഖനിയായ ഈ ഭാഷ ഭാരതീയരില്‍ എത്രപേര്‍ പഠിക്കുന്നു എന്നത് വളരെ പ്രസക്തമായ ചോദ്യമാണ്. ജീവിതവൃത്തിക്കായി ഏത് തൊഴില്‍ ചെയ്ത് ജീവിക്കുക എന്നത് അവനവന്റെ താത്പര്യമാണ്. അതിനായുള്ള പഠനമാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ സമയം അനുസരിച്ച് സംസ്‌കൃതം കൂടി പഠിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് അതിശയകരമായ മാറ്റങ്ങള്‍ അനുഭവിച്ചറിയാം.

എന്തിനാണ് സംസ്‌കൃതം പഠിക്കുന്നതെന്ന ചോദ്യത്തിന് ഒരുവാക്കില്‍ ഉത്തരം പറയാന്‍ സാധ്യമല്ല. സംസ്‌കൃതമാണ് ഏറ്റവും ശാസ്ത്രീയവും ചിട്ടയായതുമായ ഭാഷയെന്ന് പണ്ഡിതന്മാരും ഭാഷാശാസ്ത്രജ്ഞരും സമ്മതിക്കുന്നു. സംസ്‌കൃത മന്ത്രങ്ങള്‍ പാരായണം ചെയ്യുമ്പോള്‍ അതിന്റെ ശബ്ദതംരംഗങ്ങള്‍ വ്യക്തികളുടെ മനസില്‍ പ്രത്യേകസ്വാധീനമുണ്ടാക്കുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ശ്വാസഗതിയെ നിയന്ത്രിച്ച് ആരോഗ്യം സംരക്ഷിക്കാനും സംസ്‌കൃതശ്ലോകങ്ങളുടെ പാരായണം വഴി കഴിയുമെന്നും പറയുന്നു. സംസ്‌കരിച്ചത് എന്ന അര്‍ത്ഥത്തിലാണ് സംസ്‌കൃതം എന്ന പദം ഉപയോഗിക്കുന്നത്. സംസ്‌കൃതപഠനം കൊണ്ട് ഒരുവന്റെ ബുദ്ധി സംസ്‌കരിക്കപ്പെടുമെന്നാണ് പൊതുവേ വിശ്വസിക്കുന്നത്.

സാംസ്‌കാരിക അപച്യുതിയെ തടയുക എന്ന ധര്‍മം കൂടി സംസ്‌കൃതപഠനം ഉറപ്പാക്കുന്നു. ഇതിഹാസപുരാണങ്ങള്‍ ദുര്‍വ്യാഖ്യാനിക്കപ്പെട്ട് ഇകഴ്‌ത്തപ്പെടുമ്പോള്‍ മൂലഗ്രന്ഥങ്ങള്‍ വായിച്ച് ഇത്തരം വാദഗതികള്‍ തെറ്റാണെന്ന് സ്ഥാപിക്കാന്‍ സംസ്‌കൃതഞ്ജാനം ഉണ്ടായേ തീരൂ. ധാര്‍മികമായ ജീവിതത്തിനും അച്ചടക്കത്തിനും മനോനിയന്ത്രണത്തിനും ശരിയായ കാഴ്‌ച്ചപ്പാടിനുമുതകുന്ന ആയിരക്കണക്കിന് ഗ്രന്ഥങ്ങളാണ് സംസ്‌കൃതത്തില്‍ രചിക്കപ്പെട്ടിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ പുതിയ തലമുറയിലേക്ക് ഇത്തരം അറിവുകള്‍ എത്തുന്നതുപോലുമില്ല. ഗൃഹസ്ഥനും സാഹിത്യകാരനും ശാസ്ത്രജ്ഞനും ഭരണാധികാരികള്‍ക്കും വേണ്ടുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കുന്ന പുസ്തകങ്ങളും ഒട്ടേറെയുണ്ട്  സംസ്‌കൃതത്തില്‍.

ഭാഷയെന്ന നിലയില്‍ ഋഗ്വേദത്തിനും മുമ്പായിരിക്കണം സംസ്‌കൃതത്തിന്റെ സ്ഥാനമെന്നാണ് ഭാഷാ പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നത്. ലോകത്തിലെ മറ്റ് പുരാതന ഭാഷകളായി കണക്കാക്കപ്പെടുന്ന തമിഴ്, ഗ്രീക്ക്, ലാറ്റിന്‍ ഭാഷകളില്‍ സംസ്‌കൃതത്തിന്റെ ഗണ്യമായ സ്വാധീനമുണ്ട്. ഏഷ്യന്‍, യൂറോപ്യന്‍ ഭാഷകളില്‍ ഭൂരിഭാഗത്തിന്റെയും ഉത്ഭവം സംസ്‌കൃതത്തില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുള്ളതിനാലാണ് സംസ്‌കൃതത്തെ ഭാഷകളുടെ മാതാവ് എന്ന് വിശേഷിപ്പിക്കുന്നത്.

Tags: sanskritworld sanskrit day
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്ക് ആശ്രയിക്കാം ഉളനാട്ടിലെ ഉണ്ണിക്കണ്ണനെ ; വിവാഹതടസ്സം , ജോലിതടസ്സം, സന്താന തടസ്സം എല്ലാം മാറ്റുന്ന ദിവ്യ സങ്കേതം 

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies