ഖത്തറിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി ഡോ. ദീപക് മിത്തല്‍ സ്ഥാനമേറ്റു

Published by
Janam Web Desk

ദോഹ. ഖത്തറിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി ഡോ. ദീപക് മിത്തല്‍ സ്ഥാനമേറ്റു. വിദേശകാര്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായിരുന്ന മിത്തല്‍ ഏപ്രില്‍ 29നാണ് ഖത്തറിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിതനായത്. എന്നാല്‍ കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് അദ്ദേഹം ഔദ്യോഗികമായി ചുമതല ഏറ്റെടുക്കുന്നത് നീണ്ടു പോവുകയായിരുന്നു. 1998 ബാച്ച് ഐഎഫ്എസുകാരനാണ് ഡോ. മിത്തല്‍. സിംഗപ്പൂര്‍ ഹൈക്കമ്മിഷണറായി നിയമിതനായ ഖത്തറിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി പി. കുമരന്‍ കഴിഞ്ഞ മാസം ചുമതലയേറ്റിരുന്നു.

Share
Leave a Comment