ലിസ്ബണ്‍: ചാമ്പ്യന്‍സ് ലീഗില്‍ അടിതെറ്റി സിരി ഏ ചാമ്പ്യന്മാര്‍. യുവന്റസിനെ 2-2ന് സമനിലയില്‍ പിടിച്ച ലയണ്‍ രണ്ടാം പാദമത്സരത്തിലാണ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ആദ്യത്തെ കളിയില്‍ 1-0ന് ജയിച്ചതിന്റെ മികവിലാണ് ലയണ്‍ ഇരുപാദത്തിലുമായി നേടിയ മുന്‍തൂക്കം മുതലാക്കി അവസാന 8 പേരിലെത്തിയത്.
പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ 12-ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി ലയണിന് വേണ്ടി മെംഫിസ് ഡീപേ ഗോളാക്കിമാറ്റി. എന്നാല്‍ ജയിക്കാനുറച്ചിറങ്ങിയ യുവന്റസിനായി ക്രിസ്റ്റിയാനോ കളം നിറഞ്ഞു. 43-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കിയ ക്രിസ്റ്റിയാനോ 60-ാം മിനിറ്റിലും വലചലിപ്പിച്ചു. 2-1ന് കളി സ്വന്തമാക്കിയെങ്കിലും ഗോള്‍ നിയമത്തിന്റെ ആനുകൂല്യത്തിലാണ് ലയണ്‍ മുന്നേറിയത്. ആദ്യ കളിയില്‍ ജയിച്ചതാണ് ലയണിന് നേട്ടമായത്. 3 ഗോളടിച്ചിരുന്നെങ്കില്‍ യുവന്റസ് മുന്നേറുമായിരുന്നു. ക്വാര്‍ട്ടറില്‍ ലയണിന്റെ എതിരാളി മാഞ്ചസ്റ്റര്‍ സിറ്റിയാണ്.
















Comments