മൗറീഷ്യസ്: എണ്ണ കപ്പലില്‍ നിന്നുള്ള ചോര്‍ച്ച മൗറീഷ്യസ് തീരത്ത് വന്‍ പാരിസ്ഥിതിക പ്രശ്‌നം സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ്. 4000 ടൺ ഇന്ധനമുള്ള എം.വി.വാക്കാഷിയോ എന്ന എണ്ണക്കപ്പലില്‍ നിന്ന് 1000 ടൺ ഇന്ധനമാണ് ചോർന്നത്. പാരിസ്ഥിതിക ലോലമായ പവിഴപ്പുറ്റുകളേയും സൂക്ഷ്മജീവികളേയും ബാധിക്കുന്ന നിലയിലേയ്‌ക്ക് എണ്ണ വ്യാപിച്ച തായാണ് വിവരം. കപ്പല്‍ചാല്‍ വിട്ട് സഞ്ചരിച്ച കപ്പല്‍ പവിഴപ്പുറ്റുകളില്‍ കുരുങ്ങി മറിഞ്ഞതിനെ തുടര്‍ന്നാണ് എണ്ണ ചോർന്നത്. ജൂലൈ 25-)0 തീയതിയാണ് സംഭവം നടന്നത്.
ലോകത്തിലെതന്നെ ഏറ്റവും പ്രസിദ്ധമായ പവിഴപ്പുറ്റു നിരയുള്ള പ്രദേശമാണ് മൗറീഷ്യസ്. കടലിനിടയില്‍ നീന്തുന്നതിനായി ധാരാളം സാഹസികരായ വിനോദസഞ്ചാരികള്‍ വരുന്ന പ്രദേശത്താണ് എണ്ണ പരന്നത്. പ്രദേശവാസികള്‍ കൂട്ടത്തോടെ എണ്ണ മുക്കിയെടുക്കാന്‍ നടത്തുന്ന ശ്രമവും അധികൃതര്‍ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
















Comments