വളകിലുക്കം മാത്രമുള്ള വളയൽക്കാര തെരുവും , രാജ പ്രതാപം നൽകുന്ന ബാപ്പു ബസാറും...
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വളകിലുക്കം മാത്രമുള്ള വളയൽക്കാര തെരുവും , രാജ പ്രതാപം നൽകുന്ന ബാപ്പു ബസാറും…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2020, 04:29 pm IST
FacebookTwitterWhatsAppTelegram

തെരുവുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അത് ഒരു പുഴ  ആണ് . മുന്നോട്ട് ഒഴുകിക്കൊണ്ടിരിക്കുന്നു . പുതിയ ആളുകള്‍ വരുന്നു . ഒന്നിനും അവിടെ ഒരു സ്ഥിരതയില്ലെന്ന് തോന്നും . നാഗരികതയുടെ മറ്റൊരു മുഖം .ഭാരതത്തിന്‍റെ ചരിത്രം തെരുവുകളുടെയും അവിടുത്തെ ചന്തകളുടെയും കൂടി ആണ്.

പലതും കൊണ്ട് പ്രശസ്തമായ തെരുവുകള്‍ അനവധി ഉണ്ട് ഭാരതത്തില്‍ . കൊച്ചി മട്ടാഞ്ചേരിയിലെ ജൂതത്തെരുവ്  കെട്ടിലും മട്ടിലും വേറിട്ട് നില്‍ക്കുന്നു. ജൂതത്തെരുവില്‍ കിട്ടാത്തതായി ഒന്നുമില്ല. സുഗന്ധവ്യഞ്ജന വസ്തുക്കളും, കരകൗശല വസ്തുക്കളും , പുരാവസ്തുക്കളും തുടങ്ങി ഒരു ലോകമാകെ പല കടകളില്‍ നിരന്ന് നില്‍ക്കുന്നുവെന്ന് നമുക്ക് തോന്നിപ്പോകും . കൊച്ചിയില്‍ വ്യാപാരത്തിനായി വന്ന ജൂതര്‍ക്ക് കൊച്ചി രാജാവ് പതിപ്പിച്ച് കൊടുത്ത സ്ഥലമാണ് ഇതെന്നാണ് കഥ.

ബാംഗ്ലൂരിലെ കോമേര്‍ഷ്യല്‍ സ്ട്രീറ്റിന് മറ്റൊരു മുഖമാണ്. തിരക്ക്പിടിച്ച് , ഒരിടത്ത് നില്‍ക്കാതെ നടന്നു നീങ്ങുന്ന ആളുകളെയാണ് അവിടെ കാണാനാവുക . ഒരു മനുഷ്യ ജീവിതത്തിന് ആവശ്യമായ എന്തും അവിടെ നിന്നും ലഭിക്കും . ഒരല്‍പ്പം വിലപേശുവാന്‍ കൂടി അറിയാമെങ്കില്‍ ആഗ്രഹിച്ചത് ആഗ്രഹിച്ച വിലയ്‌ക്ക് സ്വന്തമാക്കാം. എണ്ണമറ്റ നിരത്തുകളില്‍ പടര്‍ന്ന് കിടക്കുകയാണ് ഈ വാണിജ്യ തെരുവ്.

മധുരയിലെ ‘ വളയല്‍ക്കാര സ്ട്രീറ്റ് ‘ – പേരുപോലെ തന്നെ ആ തെരുവില്‍ നീളെ വളകിലുക്കം കേള്‍ക്കാം . പൊട്ടും പൂവും വളയും കൊതിക്കുന്നവരാണ് മിക്ക പെണ്ണഴകുകളും. എത്ര ഫാഷന്‍ ട്രെന്‍റുകള്‍ മാറി മാറി വന്നാലും കുപ്പിവളകള്‍ ഇന്നും ഉടയാതെ പെൺമനസുകളില്‍ ഉണ്ട്. പല നിറങ്ങളിലുള്ള കുപ്പിവളകള്‍ തന്നെയാണ് വളയല്‍ക്കാര സ്ട്രീറ്റിനെയും പ്രശസ്തമാക്കിയത്. പല നാടുകളില്‍ നിന്നുള്ള കച്ചവടക്കാര്‍ ഇവിടെ കുപ്പിവളകള്‍ മൊത്തമായി വാങ്ങുവാനും വില്‍ക്കുവാനും എത്തുന്നു. ‘വളക്കാപ്പ് ‘  കല്യാണങ്ങള്‍  തുടങ്ങിയ ചടങ്ങുകള്‍ക്ക് ഇവിടെ നിന്നും വളകള്‍ വാങ്ങുന്നത് ഐശ്വര്യമാണെന്ന് ആളുകള്‍ വിശ്വസിക്കുന്നു .

ഹൈദരാബാദിലെ ലാഡ് ബസാറിലും നിറയെ വളകിലുക്കമാണ്.  ഇവിടുത്തെ പലനിറത്തിലുള്ള , കല്ലുകള്‍ പതിപ്പിച്ച വളകള്‍ വളരെ പ്രശസ്തമാണ് . ഇരുനൂറു വര്‍ഷമെങ്കിലും പഴക്കം ഉണ്ടാകും ഈ കുഞ്ഞ് തെരുവിനെന്നാണ് വിശ്വസിക്കപ്പെടുന്നത് .

നിങ്ങള്‍ മോജരി ചെരുപ്പുകളുടെ ആരാധകരാണോ ? മുന്‍വശം അല്പ്പം വളഞ്ഞ മോജരി ചെരുപ്പുകള്‍, അണിയുന്നവര്‍ക്ക് ഒരു രാജപ്രതാപം നല്കും . ജയ്പൂരിലെ ബാപ്പു ബസാറില്‍ എല്ലാം ലഭിക്കുമെങ്കിലും മോജരി ചെരുപ്പുകള്‍ ആണ് ഏറ്റവും പ്രശസ്തം. രാജസ്ഥാനിന്‍റെ മുഖ മുദ്ര പതിഞ്ഞ എല്ലാ വസ്തുക്കളും അവിടെ ലഭിക്കും.

പ്രശസ്തമായ തെരുവുകള്‍ ഇനിയും ഏറെ ഉണ്ട്. അവിടേക്ക് ആളുകള്‍ വന്നുകൊണ്ടിരിക്കുന്നു. തെരുവുകള്‍ ഒരു പുഴ കണക്കെ ഒഴുകികൊണ്ടിരിക്കുന്നു.

Tags: Indian culture
ShareTweetSendShare

More News from this section

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിച്ച് റെയിൽവേ;’റെയിൽ വൺ’ ആപ്പിൽ ടിക്കറ്റെടുത്താൽ 3% ഇളവ് തുടരും; നിരക്കിളവ് 2027 മാർച്ച് വരെ നീട്ടി

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies