ശ്രീനഗര്‍ : ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ ചൈനീസ് പ്രകോപനം ആസൂത്രിതമെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജനുവരി മുതല്‍ തന്നെ പ്രകോപനം സൃഷ്ടിക്കാന്‍ ചൈന പദ്ധതിയിട്ടിരുന്നതായാണ് പുറത്തുവരുന്ന വിവരം. അമേരിക്കയുടെയും, ഇന്ത്യയുടെയും സുരക്ഷാ ഏജന്‍സികളാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്.
ഗാല്‍വന്‍ താഴ്‌വരയിലെ തന്ത്ര പ്രധാനമമായ ഫിംഗര്‍ ഫോറിലും ഹോട്‌സ്പ്രിംഗിലും നുഴഞ്ഞു കയറുന്നതിന് മുന്‍പായി നിരവധി മുന്നൊരുക്കങ്ങള്‍ ചൈന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ടിബറ്റില്‍ ടി 15 ടാങ്കുകള്‍ വിന്യസിച്ചിരുന്നു. ഇതിന് പുറമേ മേഖലകളില്‍ വന്‍തോതില്‍ ചൈന അത്യാധുനിക ആയുധ വിന്യാസം നടത്തിയിരുന്നതായും സുരക്ഷാ ഏജന്‍സികള്‍ പറയുന്നു.
ഉയര്‍ന്ന താഴ്‌വരകളില്‍ ഫലപ്രദമായി ഉപയോഗിക്കാവുന്നവയാണ് 30 ടണ്‍ ഭാരമുള്ള ടി 15 ടാങ്കുകള്‍. ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് മേഖലകളില്‍ ടാങ്കുകള്‍ വിന്യസിച്ചിരിക്കുന്നത് എന്നാണ് വിവരം. ഇന്ത്യന്‍ സൈന്യത്തിനെതിരെ ശക്തമായ ആക്രമണം നടത്തുന്നതിനായാണ് ചൈനീസ് സൈന്യം ടിബറ്റന്‍ മേഖലകളില്‍ ടി 15 ടാങ്കുകള്‍ വിന്യസിച്ചതെന്നും സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.
















Comments