കാലിഫോര്‍ണിയ: ഇന്ത്യന്‍ വംശജ അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായാണ് ഇന്ത്യന്‍ വംശജ കമലാ ഹാരീസിനെ തീരുമാനിച്ചത്. നിലവിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ് കമലയെ നാമനിര്‍ദ്ദേശം ചെയ്തത്. ഇന്ന് ഇരുവരും ചേര്‍ന്ന് മാദ്ധ്യമങ്ങളെ അഭിസംബോധനം ചെയ്യുമെന്ന് ഡെമോക്രാറ്റിക് വൃത്തങ്ങളറിയിച്ചു.
ദക്ഷിണേന്ത്യന്‍ വംശജയായ കമലാ ഹാരിസ് അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്ന ആദ്യ കറുത്തവര്‍ഗ്ഗക്കാരിയും ഇന്ത്യന്‍ വംശജയുമാണ്. കമലയുടെ അച്ഛന്‍ ആഫ്രിക്കയിലെ ജമൈക്കന്‍ സ്വദേശിയും അമ്മ ഇന്ത്യക്കാരിയുമാണ്. കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററാണ് 55 കാരിയായ കമല.
കമലയുടെ സ്ഥാനാര്‍ത്ഥിത്വം ഇന്ത്യന്‍ വംശജര്‍ ആഘോഷമാക്കുകയാണ്. അതിഗംഭീര തീരുമാനമാണെന്നും ഇന്ത്യന്‍-അമേരിക്കന്‍ വംശജര്‍ക്ക് ഇത് അഭിമാനമുഹൂര്‍ത്തമാണെന്നുമാണ് സംഘടനാ നേതാവായ രംഗസ്വാമി അഭിപ്രായപ്പെട്ടത്.
Comments