ഹൈദരാബാദ്: സാനിറ്റൈസര്‍ കുടിച്ച് 10 പേര്‍ മരിക്കാനിടയായ സംഭവത്തിലെ പ്രധാനപ്രതി പിടിയില്‍. യൂട്യൂബ് വീഡിയോ വഴി പ്രചരിച്ച സാനിറ്റൈസര്‍ നിര്‍മ്മിച്ചാണ് ആളുകള്‍ക്ക് നല്‍കിയതെന്ന് പ്രതി പ്രാഥമിക മൊഴിയില്‍ പറഞ്ഞു.
കൊറോണകാലത്ത് വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സാനിറ്റൈസറാണ് സാലെ ശ്രീനിവാസെന്ന വ്യക്തി നിര്‍മ്മിച്ച് വിതരണം ചെയ്തത്. പത്തുപേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായി പ്രകാശം ജില്ലാ പോലീസ് മേധാവി സിദ്ദാര്‍ത്ഥ് കൗശല്‍ അറിയിച്ചു.
മദ്യപാനം ശീലമാക്കിയ ആളുകളാണ് സാനിറൈസര്‍ കുടിച്ച് മരണമടഞ്ഞത്. ജൂലൈ 29നും 31നുമായാണ് 16 പേര്‍ ആശുപത്രിയിലായത്. മരണമടഞ്ഞവരില്‍ ഭിക്ഷയെടുത്തു ജീവിക്കുന്നവരും, ആക്രിപെറുക്കുന്നവരും, റിക്ഷാ വണ്ടിക്കാരുമാണ് സാനിറ്റൈസർ കുടിച്ചവരിൽ ഭൂരിഭാഗവും
















Comments