ന്യൂഡല്‍ഹി:ഇന്ത്യയുടെ കൊറോണ സഹായത്തിന് പ്രത്യുപകാരം നല്‍കി ഇസ്രയേല്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് അത്യാധുനിക ഉപകരണങ്ങൾ നല്കിയാണ് ഇസ്രായേൽ ഇന്ത്യയോടുള്ള കടപ്പാടിന് നന്ദി അറിയിച്ചത്. കൊറോണ പ്രതിരോധപ്രവര്‍ത്തനത്തിന് ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര ധാരണപ്രകാരമാണ് ഉപകരണങ്ങള്‍ എത്തിച്ചത് .
ഇസ്രയേല്‍ സ്ഥാനപതി ഡോ. റോണ്‍ മാല്‍ക്ക മെഡിക്കൽ ഉപകരണങ്ങള്‍ എയിംസിന് കൈമാറി. എയിംസിന് വേണ്ടി ഡോ. രാജ്ദീപ് ഗുലേറിയ ഉപകരണങ്ങൾ ഏറ്റുവാങ്ങി. വീഡിയോ-ഓഡിയോ സംവിധാനങ്ങളിലൂടെ ചികിത്സ നടത്താവുന്ന അത്യാധുനിക റിമോട്ട് സെന്‍സിംഗ് ഉപകരണങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ആരോഗ്യപ്രവര്‍ത്തകർക്ക് മൊബൈല്‍ ഫോണിലൂടെ രോഗികളെ പരിചരിക്കാന്‍ സാധിക്കുന്ന റോബോട്ടുകളാണ് ഉപകരണത്തിന്റെ ഭാഗമായിട്ടുള്ളത്. ടെലികമ്യൂണിക്കേഷന്‍-ടെലിമോണിറ്ററിംഗ് ഉപകരണങ്ങള്‍ ഉടൻ തന്നെ ഇന്ത്യയിലേക്ക് എത്തിക്കുമെന്നും ഇസ്രയേൽ പറഞ്ഞു. ഇന്ത്യയെ ഏറെ ഇഷ്ടപ്പെടുന്നുവെന്നും ഇസ്രയേല്‍ സ്ഥാനപതി വ്യക്തമാക്കി.
















Comments