ശ്രീനഗര്‍: ശ്രീകൃഷ്ണ ജന്മാഷ്ടമിയുമായി ബന്ധപ്പെട്ട് ശോഭായാത്രകള്‍ ഇല്ലാതെ ജമ്മുകശ്മീരിലെ രഘുനാഥ് ബസാര്‍. ധര്‍മാര്‍ത്ഥ ട്രസ്റ്റിന്റെ കീഴിലുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് നിയന്ത്രണം വന്നതുമൂലമാണ് ശോഭായാത്ര വേണ്ടെന്ന് വച്ചത്. കൊറോണ ബാധകാരണം ജമ്മുകശ്മീരിലെ നിയന്ത്രണങ്ങളില്‍ ഇളവുവരുത്താത്തതാണ് ക്ഷേത്രച്ചടങ്ങുകളെ ബാധിച്ചിരിക്കുന്നത്.
ജമ്മുനഗരത്തില്‍ വലിയ ആഘോഷമായിട്ടാണ് ശോഭായാത്ര നടക്കാറുളളത്. മഹാരാജ രഞ്ജിത് സിംഗിന്റെ കാലത്ത് ആരംഭിച്ച ചടങ്ങ് നടക്കാതിരിക്കുന്നത് ഇതാദ്യമായാണ്. ജമ്മുകശ്മീരിലെ എല്ലാ മതത്തില്‍പ്പെട്ടവരും ഏറെ ആഹ്ലാദത്തോടെ പൊതുനിരത്തില്‍ നൃത്തംവയ്‌ക്കുകയും ചെയ്യുന്ന ആഘോഷമാണ് ഇത്തവണ നടക്കാതെ പോയതെന്നും രഘുനാഥ് ബസാറിലെ വ്യാപാരി പ്രതിനിധി മന്‍മോഗന്‍ സിംഗ് പറഞ്ഞു.
















Comments