ധീരതയ്ക്കുള്ള അംഗീകാരം;ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ മികവിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി എന്‍ഐഎ എഎസ്പി ഷൗക്കത്തലി
Saturday, August 2 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ധീരതയ്‌ക്കുള്ള അംഗീകാരം;ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ മികവിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി എന്‍ഐഎ എഎസ്പി ഷൗക്കത്തലി

Janam Web Desk by Janam Web Desk
Aug 12, 2020, 04:14 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ മികവിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി എന്‍ഐഎ അഡീഷണല്‍ എസ് പി ഷൗക്കത്തലി. ഷൗക്കത്തലി ഉള്‍പ്പെടെ 9 മലയാളികളാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥനാണ് ഷൗക്കത്തലി. അധികാര കേന്ദ്രങ്ങളെ ഭയക്കാതെ കൃത്യമായ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ പ്രതികളെ അഴിക്കുള്ളിലാക്കുക എന്നതാണ് അദ്ദേഹത്തിന്റെ ശൈലി. അന്വേഷണത്തിനിടെ പ്രലോഭനങ്ങളും ഭീഷണികളും ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും അദ്ദേഹത്തെ സ്വീധീനിച്ചിട്ടില്ല.

1995 ല്‍ ഒന്നാം റാങ്കോടെ കേരളാ പൊലീസില്‍ എസ് ഐയായ ഷൗക്കത്തലി 2014 ലാണ് എന്‍ഐഎയിലെത്തിയത്. കനകമല കേസ്, തമിഴ്‌നാട്ടിലെ ഭീകരവാദ കേസുകള്‍, പാരീസ് ഭീകരാക്രമണ കേസില്‍ ഫ്രഞ്ച് ഏജന്‍സികളുമായി ചേര്‍ന്നുള്ള അന്വേഷണം എന്നിവയിലെല്ലാം ഷൗക്കത്തലി ഉണ്ടായിരുന്നു.

ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖര്‍ വധക്കേസില്‍ ഷൗക്കത്തലിയുടെ ധീരത കേരള ജനത കണ്ടതാണ്. സി പി എമ്മിനെയും പാര്‍ട്ടി ഗ്രാമങ്ങളെയും ഇളക്കി മറിച്ച കേസില്‍ ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പി കെ കുഞ്ഞനന്തനും പി മോഹനനും ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റു ചെയ്തത്. അന്ന് തലശേരി ഡിവൈഎസ്പിയായിരുന്ന ഷൗക്കത്തലി പിന്നീട് ഡെപ്യുട്ടേഷന്‍ നിയമനം വഴിയാണ് എന്‍ഐഎയിലെത്തിയത്.

പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ സിപിഎമ്മിന്റെ ഏരിയാകമ്മറ്റി ഓഫീസില്‍ പരിശോധന നടത്തിയ ചരിത്രവും ഷൗക്കത്തലിക്കുണ്ട്. നിങ്ങള്‍ക്ക് പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാമെങ്കില്‍ ഞങ്ങള്‍ക്ക് പാര്‍ട്ടി ഓഫീസിലും കയറാമെന്ന് അന്ന് ഷൗക്കത്ത് അലി പറയുന്നതിന്റെ ദ്യശ്യങ്ങള്‍ വൈറലായിരുന്നു.

സുപ്രധാനമായ പല കേസുകളിലും ഷൗക്കത്തലിയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയുടെ തീവ്രവാദ വിരുദ്ധ ഓപ്പറേഷന്‍ സ്പെഷലിസ്റ്റായാണ് ഷൗക്കത്തലി അറിയപ്പെടുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലും അദ്ദേഹത്തിന്റെ അന്വേഷണ മികവിന് രാജ്യം സാക്ഷിയായതാണ്. ചുമതലയേറ്റെടുത്ത് 24 മണിക്കൂറിനുള്ളില്‍ മുഖ്യപ്രതികളായ സ്വപ്‌നാ സുരേഷിന്റേയും സന്ദീപിന്റേയും ഒളിത്താവളം കണ്ടെത്തി കുടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു

കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി

സിസ തോമസിനെയും കെ.ശിവപ്രസാദിനെയും ഗവർണർ വി.സിമാരായി നിയമിച്ചു

ഓണത്തിരക്ക്: ചെന്നൈ-കൊല്ലം, മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റയിൽവേ

‘സ്ത്രീത്വത്തെ അപമാനിച്ചു’; നടന്‍ അനൂപ്​ ചന്ദ്രനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി അന്‍സിബ

പുരുഷ/വനിതാ ഹോംഗാർഡ് നിയമനം; ഇപ്പോൾ അപേക്ഷിക്കാം

Latest News

കോൺ​ഗ്രസിന്റെ കയ്യിൽ ആറ്റം ബോബുണ്ട്: പൊട്ടിച്ചാൽ ഇലക്ഷൻ കമ്മിഷൻ ബാക്കിയുണ്ടാകില്ല; വിവാദ പരാമർശവുമായി രാഹുൽ

മലേഗാവ് സ്‌ഫോടനം: സർസംഘചാലകിനെതിരെ ഗൂഡാലോചന നടന്നുവെന്ന് വെളിപ്പെടുത്തൽ:ഡോ. മോഹൻ ഭാഗവതിനെ അറസ്റ്റ് ചെയ്യാൻ സമ്മർദം ചെലുത്തി

ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് സെപ്തംബർ ഒൻപതിന്; അതേ ദിവസം തന്നെ ഫലപ്രഖ്യാപനം; വിജ്ഞാപനം ഏഴിന്

” കേൾക്കുമ്പോൾ ചിരിവരുന്നു, കർമ്മം ഒരു ബൂമറാങ് പോലെയാണ് അത് ചെയ്തവരിലേക്ക് തന്നെ തിരിച്ചെത്തും”

” മോന് വിഷം കൊടുത്ത് കിടത്തിയിട്ടുണ്ട്, എടുത്തുകൊണ്ട് പൊയ്‌ക്കോ”; അൻസിലിന്റെ ഉമ്മയെ വിളിച്ച് പെൺസുഹൃത്ത്  പറഞ്ഞു; കുടുതൽ വിവരങ്ങൾ പുറത്ത്

28 കാരി മരിച്ചനിലയിൽ, മൃതദേഹം കണ്ടെത്തിയത് കിടപ്പുമുറിയിലെ ജനൽകമ്പിയിൽ

വൈകുന്നേരം ട്യൂഷന് പോയ കുട്ടി തിരിച്ചെത്തിയില്ല; അഞ്ച് ലക്ഷം ആവശ്യപ്പെട്ട് ഫോൺ, അടുത്ത ദിവസം കണ്ടത് 13കാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം

ഡോ.ഹാരിസിനെ മോഷണക്കേസിൽ കുടുക്കാൻ നീക്കം; 20 ലക്ഷം രൂപ ഓസിലോസ്കോപ്പ് കാണാനില്ലെന്ന് ആരോഗ്യ മന്ത്രി; പ്രതികാര നടപടി തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies