വാഷിംഗ്ടണ്‍: ഹോങ്കോംഗില് പ്രമുഖ വ്യവസായിയും മാദ്ധ്യമമുതലാളിയുമായ ജിമ്മി ലായിയെ അറസ്റ്റ് ചെയ്ത ചൈനയുടെ നടപടിക്കെതിരെ ട്രംപിന്റെ രൂക്ഷ വിമര്‍ശനം. അതിഭീകരമെന്നാണ് ട്രംപ് ചൈനയുടെ നടപടിയെ വിമര്‍ശിച്ചത്.
ചൈന ഹോങ്കോംഗ് കയ്യടക്കുന്ന പരിശ്രമങ്ങള്‍ കൂട്ടിയതോടെ ലോകത്തിലെ സാമ്പത്തിക നഗരത്തിനുള്ള എല്ലാ പിന്തുണയും പിന്‍വലിച്ചതായും അമേരിക്ക അറിയിച്ചു. ഏറ്റവുമധികം അന്താരാഷ്‌ട്ര സമൂഹം സ്വതന്ത്രമായി ഇടപെട്ടിരുന്ന നഗരത്തെ ചൈന ഇല്ലാതാക്കുക യാണെന്നും ട്രംപ് പറഞ്ഞു.
ഹോങ്കോംഗ് കേന്ദ്രീകരിച്ച് നിരവധി സ്ഥാപനങ്ങള്‍ക്കായി അമേരിക്ക സഹായം നല്‍കി യിരുന്നു. ഇനി അതുണ്ടാവില്ല. ശരിയാണ് ഞങ്ങള്‍ക്ക് കുറേയേറെ നഷ്ടമുണ്ടാവുന്നുണ്ട്. എന്നാലും ചൈനയുടെ നടപടിയ്‌ക്കെതിരെ മറ്റു നിവൃത്തിയില്ലെന്നും ട്രംപ് വ്യക്തമാക്കി.
ആപ്പിള്‍ ഡെയ്‌ലി എന്ന പ്രമുഖ പത്രം നടത്തുന്ന ബ്രിട്ടീഷ് പൗരന്‍ കൂടിയായ ജിമ്മി ലായിയെ 200 പോലീസുകാരെത്തിയാണ് അറസ്റ്റ് ചെയ്തത്. ലായിക്കൊപ്പം രണ്ടു മക്കളേയും 8 ജീവനക്കാരേയും അറസ്റ്റുചെയ്തിരുന്നു. എന്നാല്‍ ഇന്നലെ ലായിയെ ജാമ്യത്തില്‍ വിട്ടയച്ചു.
















Comments