കാഠ്മണ്ഡു: നേപ്പാളിലെ ചൈനയുടെ കടന്നുകയറ്റം കണ്ടെത്തി വാര്‍ത്തനല്‍കിയ മാദ്ധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. നേപ്പാള്‍ അതിര്‍ത്തിയിലെ നാലു ഗ്രാമങ്ങള്‍ ചൈനീസ് സൈന്യം കയ്യേറിയ വാര്‍ത്ത പുറംലോകത്ത് എത്തിച്ച ബലറാം ബനിയ എന്ന മാദ്ധ്യമ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. റൂയി ഗ്രാമത്തിലെ ചൈനീസ് പട്ടാള സാന്നിദ്ധ്യമാണ് ബലറാം ആദ്യം പുറത്തു കൊണ്ടുവന്നത്.
നേപ്പാളിലെ ആഭ്യന്തരവിഷയങ്ങളില്‍ ചൈന ഇടപെടുന്നു എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് പുറത്തുവന്നിരിക്കുന്നതെന്ന് പ്രതിഷേധിച്ച മാദ്ധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ഖൂര്‍ഖാ ജില്ലയിലെ അതിര്‍ത്തിഗ്രാമമായ റൂയി ഗ്രാമമാണ് ചൈന കയ്യേറിയത്. കാന്തിപൂര്‍ ഡെയ്‌ലി എന്ന പത്രത്തിലാണ് ബലറാം ജോലിചെയ്തിരുന്നത്. 50 വയസ്സുള്ള മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്റെ മൃതശരീരം ബാഗ്മതി നദിയിലാണ് കണ്ടെത്തിയത്.പ്രദേശത്ത് പ്രട്രോളിംഗ് നടത്തിക്കൊണ്ടിരുന്ന പോലീസ് സംഘമാണ് മൃതദേഹം നദിയില്‍ നിന്നും കണ്ടെത്തിയത്.
ബാല്‍കൂ നദിക്കരയിലൂടെ ബലറാം നടന്നുപോയിരുന്നതായി ഗ്രാമവാസികള്‍ പോലീസിനെ അറിയിച്ചു. എന്നാല്‍ അതുവരെ മാത്രമേ ഫോണും പ്രവര്‍ത്തിച്ചിരുന്നുള്ളുവെന്നും പിന്നീട് സ്വിച്ച് ഓഫ് ആക്കിയെന്നും പോലീസ് കണ്ടെത്തി. രണ്ടു ദിവസമായി കാണാതിരുന്നതിനെ തുടര്‍ന്ന് കുടുംബമാണ് പോലീസില്‍ പരാതി നല്‍കിയത്.
















Comments