ചെന്നൈ: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗായകന്‍ എസ് പി ബാലസുഹ്മണ്യത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. ബാലസുബ്രഹ്മണ്യത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളേക്കാള്‍ ആരോഗ്യ നില മെച്ചപ്പെട്ടുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടെങ്കിലും അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് 5 നാണ് അദ്ദേഹത്തെ ചെന്നൈയിലെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ച വിവരം ബാലസുബ്രഹ്മണ്യം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളാകുന്നത്. തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്‌ച്ചയോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായത്.
















Comments