ലിസ്ബണ്‍: മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക ചാമ്പ്യന്‍സ് ലീഗിലേറ്റത് അപ്രതീക്ഷിത തോല്‍വിയെന്ന് പെപ് ഗ്വാര്‍ഡിയോള. ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രഞ്ച് ലീഗിലെ ലയോണ്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബിനെതിരെ ആധികാരിക ജയം നേടിയത്.ഡെംബലേയുടെ ഇരട്ട ഗോളുകളാണ് പെപ് ഗ്വാര്‍ഡിയോളയുടെ ടീമിനെ ക്വാര്‍ട്ടറില്‍ മുട്ടുകുത്തിച്ചത്. ഫ്രഞ്ച് ലീഗിലെ ഏഴാം സ്ഥാനക്കാരാണ് മുന്‍ ചാമ്പ്യന്മാരായ സിറ്റിയെ അട്ടിമറിച്ചത്.
എന്നാല്‍ സിറ്റിയുടെ എല്ലാ പ്രതീക്ഷകളേയും തകര്‍ത്തുകൊണ്ട് ലയോണിന്റെ മൗസാ ഡെംബലേയുടെ ഇരട്ട ഗോളുകള്‍ ലയോണിന് കിടിലന്‍ ജയം സമ്മാനിച്ചത്. കൊറോണ കാലത്ത് ആകെ രണ്ടു മത്സരങ്ങള്‍ മാത്രം കളിച്ച ടീമായ ലയണിന്റെ ക്വാര്‍ട്ടറിലെ പ്രകടനം അവിശ്വസനീയമായിരിക്കുകയാണ്. സെമിയില്‍ ബയേണ്‍ മ്യൂണിച്ചാണ് ലയോണിന്റെ സെമിയിലെ എതിരാളികള്‍.
Comments