കാന്‍പൂര്‍: പോലീസ് വെടിവെച്ചുകൊന്ന ഗുണ്ടാത്തലവന്‍ വികാസ്ദുബെയുടെ സഹായി പോലീസ് പിടിയിലായി. ബിക്രൂ ഗ്രാമത്തില്‍ 8 പോലീസുദ്യോഗസ്ഥരെ കൊലപ്പെടുത്തിയ സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് പിടിയിലായത്. ദുബെയുടെ അടുത്ത അനുയായിയായ രാജേന്ദ്ര മിശ്രയാണ് പിടിയിലായത്. ശിവരാജ്പൂര്‍ മേഖലയിലെ ഒരു വ്യവസായ ശാലയില്‍ നിന്നാണ് മിശ്രയെ പോലീസ് പടികൂടിയത്. പ്രതി ഒളിവില്‍ താമസിക്കുകയായിരുന്നു എന്നും കാന്‍പൂര്‍ പോലീസ് പറഞ്ഞു.
കോടതിയില്‍ കീഴടങ്ങാനായി വക്കിലീനെ കാണാനാണ് വ്യവസായ ശാലയില്‍ മിശ്ര എത്തിയത്. മുന്‍കൂട്ടി വിവരം ലഭിച്ച അന്വേഷണ സംഘം കാത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. മിശ്രയുടെ മകന്‍ പ്രഭാതിനെ ഹരിയാനയില്‍ നിന്നും കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു. ആക്രമണങ്ങള്‍ക്കായി ഉപയോഗിച്ച ആയുധങ്ങള്‍ ഇനിയും പിടികൂടാനുണ്ടെന്നും കാന്‍പൂര്‍ പോലീസ് കോടതിയെ ബോധിപ്പിച്ചു.
















Comments