കാഠ്മണ്ഡു: ഇന്ത്യാ-നേപ്പാള്‍ ഉഭയകക്ഷി കൂടിക്കാഴ്ച പുരോഗമിക്കുന്നു.വ്യാപാര വികസന പദ്ധതികളാണ് പ്രധാനമായും ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്യുന്നത്. സംയുക്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാണ് ചർച്ചയുടെ ആദ്യഘട്ടത്തിൽ നടക്കുന്നത്.
നേപ്പാളിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി എട്ടാമത്തെ തവണയാണ് ഇന്ത്യ കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ ഒരുവര്‍ഷമായി നടക്കുന്ന വിവിധ വികസന പദ്ധതികളും ഇരു രാജ്യങ്ങളും ചർച്ച ചെയ്യും.
ഇന്ത്യയ്‌ക്കായി നേപ്പാൾ ഇന്ത്യൻസ്ഥാനപതി വിനയ് കുമാര്‍ ക്വാത്രയും നേപ്പാള്‍ വിദേശ കാര്യ സെക്രട്ടറി ശങ്കര്‍ദാസ് ബൈരാഗിയുമാണ് പങ്കെടുക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക വിഷയങ്ങളിലെ മുന്നേറ്റവും ചര്‍ച്ചാ വിഷയമാണ്. നേപ്പാളില്‍ അടിയ്‌ക്കടി ഉണ്ടാകുന്ന ഭൂകമ്പം, പ്രളയം എന്നിവമൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങളും ഇതിനായുള്ള പരിഹാര പദ്ധതികളുമാണ് ഇന്ത്യ നേപ്പാളിൽ നടപ്പിലാക്കുന്നത്. 50,000 വീടുകള്‍ പുനര്‍നിര്‍മ്മിക്കാമെന്ന കരാറില്‍ 46,301 വീടുകളുടെ പണി പൂര്‍ത്തിയായതായും ഇന്ത്യ അറിയിച്ചു. ഇവ കൂടാതെ അതിര്‍ത്തികടന്നുള്ള ഇന്ധന പൈപ്പ് ലൈനുകളുടെ പണിയുടെ പുരോഗതിയും യോഗം വിലയിരുത്തും
















Comments