ന്യൂഡല്‍ഹി: സ്വച്ഛ് ഭാരതുമായി ബന്ധപ്പെട്ട് രാജ്യം മുഴുവന്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ അവലോകന റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വച്ഛതാ സര്‍വ്വേക്ഷണം-2020 എന്ന പേരിലാണ് സര്‍വ്വേ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്.
ആഗസ്റ്റ് 20 വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി സ്വച്ഛതാ സര്‍വേ സംബന്ധിച്ച വിവരങ്ങള്‍ രാജ്യത്തോട് നേരിട്ട് സംവിദിക്കും. പൊതു ശുചിത്വ ദൗത്യമായ സ്വച്ഛ് ഭാരത് വിഷയത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് 129 പുരസ്‌കാരങ്ങളാണ് നല്‍കാന്‍ പോകുന്നത്. രാജ്യത്തെ പ്രധാനനഗരങ്ങളേയും വ്യക്തികളേയും പുരസ്‌ക്കാരത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്.
സന്ദേശം നല്‍കുന്നതോടൊപ്പം രാജ്യത്തെ പ്രധാനനഗരങ്ങളിലെ പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കും. രാജ്യത്താകമാനം 4242 നഗരങ്ങളും 62 സൈനിക കേന്ദ്രങ്ങളും, 92 ഗംഗാതടങ്ങളും ശുചിത്വ ദൗത്യത്തില്‍ പങ്കെടുത്തു. രാജ്യത്താകമാനം 1.87കോടി ജനങ്ങളാണ് സ്വച്ഛഭാരതത്തിന്റെ ഭാഗമായി നേരിട്ട് പ്രവര്‍ത്തിച്ചത്.
















Comments