ബ്രസ്സല്‍സ്: മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരം വിന്‍സെന്റ് കോംപനി സജീവ ഫുട്ബോളില്‍ നിന്നും വിരമിച്ചു. വിരമിച്ചതിന് തൊട്ടുപിന്നാലെ ബെല്‍ജിയത്തിലെ ആന്‍ഡര്‍ലെഷിന്റെ പരിശീലകനായ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. 2019ലാണ് കോംപനി മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും ആന്ഡര്ലെഷിലെത്തിയത്. കളിക്കുന്നതിനൊപ്പം പരിശീലകനുമായിരുന്നു. അദ്ദേഹം ഇനി പൂര്‍ണ്ണസമയം പരിശീലകനായി തുടരും.
ബെല്‍ജിയന്‍ ലീഗില്‍ ആന്ഡര്ലെഷി ക്ലബ്ബ് അത്ര മികച്ച പ്രകടനമല്ല നടത്തിയത്. ലീഗില്‍ 9-ാം സ്ഥാനത്തേയ്ക്ക് ക്ലബ്ബ് പിന്തള്ളപ്പെട്ടിരുന്നു. ഇതില്‍ 15 മത്സരങ്ങളാണ് കോംപനി കളിച്ചത്. നേടിയത് ഒരു ഗോള്‍ മാത്രമാണ്. സിറ്റിക്കൊപ്പം 265 മത്സരങ്ങള്‍ കളിച്ച കോംപനിയെ ഇതിഹാസതാരമായിട്ടാണ് കണക്കാക്കുന്നത്. 18 ഗോളുകളാണ് കോംപനി നേടിയത്. 2008 മുതല്‍ 2019 വരെ കോംപനി സിറ്റിയില്‍ തന്നെ തുടര്‍ന്നിരുന്നു.
















Comments