ന്യൂഡല്‍ഹി: കൊറോണ സുരക്ഷാ മാനദണ്ഡം പാലിച്ചുകൊണ്ടുള്ള എയര്‍ബബിള്‍ വിമാന യാത്രകള്‍ക്കായി ഇന്ത്യ വിദേശരാജ്യങ്ങളുമായി ധാരണയിലെത്തുന്നു. 13 വിദേശരാജ്യങ്ങളുമായി വിമാന യാത്രാസംവിധാനം പുനരാരംഭിക്കാനാണ് തീരുമാനം. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് യാത്രാ മുന്നൊരുക്കങ്ങളെക്കുറിച്ച് അറിയിച്ചത്.
ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, ജപ്പാന്‍ എന്നിവയുള്‍പ്പടെയുള്ള പതിമൂന്ന് രാജ്യങ്ങളിലേയ്‌ക്കാണ് എയര്‍ബബിള്‍ എന്ന സുരക്ഷാ ക്രമീകരണത്തോടെയുള്ള വിമാനയാത്രകള്‍ തുടങ്ങുക. ഇതുപ്രകാരം രാജ്യങ്ങള്‍ക്ക് നിശ്ചിത പരിധിയില്‍ പരസ്പരം വിമാന ഗതാഗതം തുടരാനാകും. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ നേപ്പാള്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍ എന്നിവയ്‌ക്കായും ആകാശം തുറന്നുകൊടുക്കുന്ന കാര്യവും പരിഗണനയിലാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
അന്താരാഷ്‌ട്രതലത്തില്‍ യൂറോപ്പ്യന്‍ രാജ്യങ്ങള്‍ പരസ്പരവും അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളും, ഗള്‍ഫ് രാജ്യങ്ങളും എയര്‍ബബിള്‍ സംവിധാനം അനുസരിച്ച് കൊറോണകാല പൊതു വിമാന യാത്രകള്‍ ആരംഭിച്ചുകഴിഞ്ഞു.
















Comments