കാഠ്മണ്ഡു: നേപ്പാളിന് മേല്‍ ചൈനയുടെ കടന്നുകയറ്റം ശക്തമാകുന്നതായി റിപ്പോർട്ട്. അന്താരാഷ്‌ട്ര രഹസ്യാന്വേഷണ വിഭാഗങ്ങളാണ് നേപ്പാളിന്റെ ഗതികേട് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയുടെ അതിര്‍ത്തി കയ്യേറാന്‍ ശ്രമിച്ച നേപ്പാളിന്റെ വടക്ക് കിഴക്കന്‍ മേഖലയിലെ ഏഴു ജില്ലകളാണ് ചൈനയുടെ നിയന്ത്രണത്തിലായിരിക്കുന്നത്.
നേപ്പാളിലെ ചൈനയുടെ ഇടപെടലിനെതിരെ വന്‍ പ്രതിഷേധം ഉയരുകയാണ്. എന്നാല്‍ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായ കെ.പി. ശര്‍മ്മ ഒലി ഇതുവരെ ചൈനയുടെ പ്രത്യക്ഷ നടപടികളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. നേപ്പാളില്‍ കാലുറപ്പിച്ചുകൊണ്ട് ഇന്ത്യയുടെ അതിര്‍ത്തിയില്‍ ശ്രദ്ധചെലുത്താനും ടിബറ്റും അരുണാചലും കൈക്കലാക്കാനുമാണ് ചൈന തന്ത്രം മെനയുന്നതെന്നാണ് നിഗമനം.
അതിര്‍ത്തിയില്‍ റോഡ് നിര്‍മ്മിച്ച ശേഷം അവിടെനിന്ന് വനമേഖലയിലൂടെ ചെറുപാതകള്‍ നിര്‍മ്മിച്ചാണ് ചൈനീസ് സൈന്യം കടന്നുകയറ്റം നടത്തുന്നത്. ഈ രീതിയിൽ നേപ്പാളിന്റെ ഏഴു ജില്ലകളിലെ ഗ്രാമങ്ങളാണ് ചൈന കയ്യിലാക്കിയിരിക്കുന്നത്. ദോല്‍കാ, ഗോര്‍ഖാ, ദാര്‍ച്ചുലാ, ഹുംലാ, സിന്ധൂപാല്‍ചോക്, ശഖൂവസാബാ, രാസുവാ എന്നീ ജില്ലകളിലാണ് ചൈനീസ് കടന്നുകയറ്റം നടന്നിരിക്കുന്നത്.
അന്താരാഷ്‌ട്ര അതിര്‍ത്തി ചൈന സമര്‍ത്ഥമായി 1500 മീറ്റര്‍ നേപ്പാളിന്റെ ഭാഗത്തേയ്‌ക്ക് തള്ളിമാറ്റിയതായും അന്താരാഷ്‌ട്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ചൈനയുടെ കയ്യേറ്റം സംബന്ധിച്ച് റിപ്പോർട്ട് ചെയ്ത ഒരു നേപ്പാൾ മാദ്ധ്യമപ്രവർത്തകൻ കഴിഞ്ഞമാസം കൊല്ലപ്പെട്ടതും വിവാദമായിരുന്നു.
















Comments