ന്യൂഡല്‍ഹി: ലഡാക്കിലെ അതിര്‍ത്തി മേഖലകളില്‍ ഇന്ത്യാ-ചൈനാ ചര്‍ച്ചകളുടെ 7-ാം ഘട്ടം ഇന്ന്. പ്രതിരോധവകുപ്പുകളുടെ ജോയിന്റ് സെക്രട്ടറി നിലവാരത്തിലുള്ള ഉദ്യോഗസ്ഥരും സൈനിക ഉദ്യോഗസ്ഥരും സംയുക്തമായാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക.അതിര്‍ത്തിയിലെ നിയന്ത്രണരേഖയുമായി ബന്ധപ്പെട്ടും കിഴക്കന്‍ ലഡാക്കിലെ സൈനിക പിന്മാറ്റത്തിനും സൈനികരുടെ എണ്ണം കുറയ്‌ക്കുന്നതുമായി ബന്ധപ്പെട്ടുമാണ് ചര്‍ച്ച നടക്കുക.
ഇന്ത്യയെ സംബന്ധിച്ച് കാര്യങ്ങളില്‍ വ്യക്തതയുണ്ടെന്ന് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ചൈന പാങ്കോംഗ് തടാകക്കരയില്‍ സൈനിക വിന്യാസം നിര്‍ത്തിവയ്‌ക്കാത്തതും സൈനികരുടെ എണ്ണം കുറയ്‌ക്കാത്തതും ഇന്ത്യ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. ചര്‍ച്ചകളിലെ ഉഭയകക്ഷി തീരുമാനങ്ങളില്‍ ചൈനയുടെ മെല്ലെപ്പോക്കും സൈനിക പിന്മാറ്റത്തില്‍ വേണ്ടത്ര ശ്രദ്ധചെലുത്താത്തതും കഴിഞ്ഞ മാസവും ഇന്ത്യ ചൂണ്ടിക്കാണിച്ചിരുന്നു.
കഴിഞ്ഞ മൂന്നുമാസമായി ചൈന ഫിംഗര്‍ മേഖലകളില്‍ സൈനികരെ നിലനിര്‍ത്തി യിരിക്കുകയാണ് ചൈന പിന്മാറാതെ ഇന്ത്യ സൈനികരെ പിൻവലിക്കില്ലെന്ന് അസന്നിഗ്‌ദ്ധമായി വ്യക്തമാക്കിയിരുന്നു.
















Comments