ന്യൂഡല്‍ഹി: രാജ്യത്തെ ചരക്ക് സേവനനികുതിയുമായി ബന്ധപ്പെട്ട സുപ്രധാനയോഗം ഈ മാസം 27-ാം തീയതി നടക്കും. 41-ാംമത് യോഗമാണ് നടക്കുന്നത്. ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്റെ അദ്ധ്യക്ഷതയിലാണ് യോഗം നടക്കുക. രണ്ടു സുപ്രധാന യോഗങ്ങള്‍ ഈ മാസം 27നും സെപ്തംബര്‍ മാസം 19നുമാണ് ന്യുഡല്‍ഹിയില്‍ നടക്കുക.
ആകെ നികുതിയില്‍ ഇടിവുവന്നിരിക്കുന്ന സാഹചര്യത്തില്‍ ചരക്കു സേവനനികുതിയുടെ കാര്യത്തിലും വലിയ മാറ്റമുണ്ടാവാന്‍ സാദ്ധ്യതയില്ലെന്നാണ് കണക്കുകൂട്ടല്‍. സെസ് ബാധ്യതയില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാറുകളും തമ്മിലുള്ള വിടവ് നികത്താനാകുമോ എന്ന ഒറ്റ വിഷയം മാത്രമാണ് യോഗത്തിലെ അജണ്ടയെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 2017 ജൂലൈ മാസത്തിലാണ് ജി.എസ്.ടി സംവിധാനം നിലവില്‍ വന്നത്. അതുപ്രകാരം സംസ്ഥാനങ്ങള്‍ക്ക് അടുത്ത അഞ്ചുവര്‍ഷത്തേയ്‌ക്ക് 14 ശതമാനം വാര്‍ഷിക വരുമാന വര്‍ദ്ധനയാണ് കണക്കുകൂട്ടിയത്.
















Comments