മുംബൈ: ആഗോളരംഗത്തെ മാന്ദ്യവും ഇന്ത്യയിലെ ചെറുനഗരങ്ങളുടെ വികസനവും മുന്നില്‍കണ്ട് ചുവടുമാറ്റാനൊരുങ്ങി സേവനദാതാക്കളായ കമ്പനികള്‍. നിലവില്‍ ബി.പി.ഒ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് ചെറുപട്ടണങ്ങളിലേയ്‌ക്ക് പ്രവര്‍ത്തനകേന്ദ്രം വികേന്ദ്രീകരിക്കുന്നത്. ഗ്രാമീണ മേഖലകളില്‍ നിന്നും മിടുക്കരായ യുവതിയുവാക്കളെ കുറഞ്ഞ ചിലവില്‍ ജോലിയ്‌ക്കെടുക്കാമെന്നതാണ് കമ്പനികള്‍ കാണുന്ന നേട്ടം.
ലോകത്താകമാനം കൊറോണ സൃഷ്ടിച്ചിരിക്കുന്ന വര്‍ക്ക് അറ്റ് ഹോം സംവിധാനം വന്‍കിട കമ്പനികളുടെ എസ്റ്റാബ്ലിഷ്‌മെന്റ് ചിലവുകള്‍ കുറച്ചിരിക്കുകയാണ്. ലക്ഷക്കണക്കിന് തുക വൈദ്യുതി, വെള്ളം, വാഹന സൗകര്യം എന്നിവയ്‌ക്കായി ഉപയോഗിച്ചിരുന്നത് നേരെ 60 ശതമാനത്തിന് താഴേയ്‌ക്ക് എത്തിക്കഴിഞ്ഞു. അടിയന്തിരമായി ഒരുമിച്ചു കൂടേണ്ട വിഭാഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരും മാത്രമാണ് ആഗോള കമ്പനികളില്‍ പോലും നിലവില്‍ ഓഫീസികളിലെത്തുന്നത്.
ഇന്ത്യയില്‍ 6 ലക്ഷം ഗ്രാമങ്ങളിലേയ്‌ക്ക് ഇന്റര്‍നെറ്റ് സംവിധാനങ്ങളുറപ്പുവരുത്തുമെന്ന പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രഖ്യാപനം കമ്പനികളെ പ്രചോദിപ്പിക്കുകയാണ്. ഗ്രാമീണ മേഖലയെ സ്വയംപര്യാപ്തമാക്കുന്ന സുപ്രധാന ചുവടുവയ്പ്പാണ് ആത്മനിര്‍ഭര്‍ ഭാരതമെന്നും സാമ്പ്ത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
















Comments