ഓണക്കാലമായതോടെ ബിവറേജുകളുടെ സമയം വർദ്ധിപ്പിക്കാനുള്ള നീക്കത്തിലാണ് സർക്കാർ . കൊറോണ രോഗികൾ വർദ്ധിക്കുന്നതിനിടയിലും മദ്യവിൽപ്പന കൂട്ടാനുള്ള സർക്കാർ തീരുമാനം അമ്പരപ്പുണ്ടാക്കുന്നതാണ് . ലോക് ഡൗൺ കാലത്ത് മദ്യം കിട്ടാതെ വലഞ്ഞ പലരും ബെവ് ക്യൂ ആപ്പ് വന്നതൊടെ അതിന്റെ പിന്നാലെയായിരുന്നു.
സര്‍ക്കാറിന്റെ പ്രധാന സാമ്പത്തിക വരുമാനവും ബിവറേജുകളില്‍ നിന്നു തന്നെയായിരുന്നു. അതുകൊണ്ടു തന്നെയാവണം ആ കാര്യത്തില്‍ ഗവണ്‍മെന്റ് പെട്ടന്ന് പരിഹാരം കണ്ടത്. മദ്യ വിതരണത്തിനായി ബൈവ് ക്യൂ എന്ന പേരില്‍ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ഒരു ആപ്ലിക്കേഷന് തുടക്കം കുറിച്ചു. വളരെ ഗംഭീരമായാണ് മദ്യപാനികള്‍ ആപ്പിനെ വരവേറ്റത്. ഓരോ നിമിഷത്തിലും ആയിരക്കണക്കിന് ആളുകളാണ് പ്ലേസ്റ്റോറില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്യാനായി എത്തിയത്. മദ്യം തീരെ ലഭിക്കാതെ വന്നപ്പോള്‍ ഏതു വിധേനയും ഇതൊന്ന് കിട്ടിയാല്‍ മതി എന്നായിരുന്നു ചിന്ത.
എന്നാല്‍ ലഭിച്ചു തുടങ്ങിയപ്പോള്‍ ബുക്ക് ചെയ്യാനും കാത്തു നില്‍ക്കാനും ആളുകള്‍ക്ക് സമയമില്ലാതായി. നഗരത്തിലെ ചില ബാറുകളില്‍ എല്ലാം തന്നെ ഇപ്പോള്‍ ടോക്കണ്‍ സംവിധാനം ഇല്ലാതെ തന്നെ നേരിട്ട് ചെന്ന് മദ്യം വാങ്ങുന്നത് പതിവായി. ഇവിടെ ഒരു ചടങ്ങിനായി ടോക്കണ്‍ ഉണ്ടോ എന്നൊരു ചോദ്യം മാത്രമാണ് ബാക്കി. ബെവ്ക്യൂ ആപ്പില്‍ ബുക്കിംഗുകള്‍ കുറഞ്ഞു തുടങ്ങി. ഇപ്പോള്‍ എല്ലാം പഴയതുപോലെ തന്നെ ആവശ്യക്കാര്‍ ആവശ്യമുള്ളപ്പോള്‍ ബാറുകളില്‍ പോകുന്നു മദ്യവുമായി തിരിച്ചുവരുന്നു. ബൈവ് ക്യൂ ആപ്പ് ഇപ്പോള്‍ വെറും നോക്കു കുത്തിയായി.
















Comments