കൊളോണ്‍: യൂറോപ്പാ ലീഗിലെ ചാമ്പ്യനാരെന്ന് ഇന്നറിയാം. ഇറ്റാലിയന്‍ ടീമായ ഇന്റര്‍മിലാനും സ്പാനിഷ് ലീഗിലെ സെവിയയും തമ്മിലാണ് കിരീട പോരാട്ടം നടക്കുന്നത്. നാളെ അതിരാവിലെ ഇന്ത്യന്‍ സമയം 12.30നാണ് മത്സരം നടക്കുക. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 2-1ന് സെമിഫൈനലില്‍ അട്ടിമറിച്ചാണ് സെവിയ മുന്നേറിയത്. ഇന്റര്‍ 5-0ന് ഷാക്തറിനെ തകർത്താണ് ഫൈനലിൽ എത്തിയിരിക്കുന്നത്.
സെവിയയുടെ സമീപകാലത്തെ പ്രകടനം ഏറെ മികച്ചതാണെന്നും ഫൈനല്‍ കടുക്കുമെന്നുമാണ് ഇന്റര്‍ മിലാന്‍ പരിശീലനകന്‍ അന്റോണിയ കോന്റേ കണക്കുകൂട്ടുന്നത്. അഞ്ചു തവണ യൂറോപ്പാ ലീഗ് കിരീടം ചൂടിയ പരിചയമാണ് സെവിയയുടെ കരുത്ത്. ജൂലിയന്‍ ലോപേട്യൂഗിയാണ് സെവിയയുടെ പരിശീലകന്‍.

ഇന്റര്‍മിലാന്‍ മൂന്ന് തവണ കിരീടം നേടിയിട്ടുണ്ട്. 2016-17 ചെല്‍സിക്ക് പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുത്ത കോന്റേ മൂന്നു കിരീടങ്ങള്‍ യുവന്റസിന് നേടിക്കൊടുത്ത ശേഷമാണ് ഇന്റര്‍മിലാന്റെ പരിശീലകനാകുന്നത്.
താരങ്ങളില്‍ റൊമേലൂ ലൂകാക്കുവും ലോറേറ്റോ മാര്‍ട്ടിനസുമാണ് തിളങ്ങിനില്‍ക്കുന്നത്. സെവിയയുടെ ലൂക്കാസ് ഒക്കാമ്പോസിന്റെ പന്തടക്കവും ഫിനിഷിംഗുമാണ് കരുത്ത്. സെര്‍ഗിയോ റെഗൂലിയനും ഹദാദിയും കഴിഞ്ഞ മത്സരങ്ങളില്‍ ടീമിന്റെ രക്ഷകരായവരാണ്.
















Comments