ഇന്ന് വിനായക ചതുർത്ഥി , അഗ്നി സ്വരൂപനായ മഹാഗണപതിയുടെ ജന്മദിനം . നാനൂറ്റി മുപ്പത്തിരണ്ട് ദേവന്മാരുടെ ചൈതന്യം നിറയുന്ന ദേവനാണ് വിഘ്നേശ്വരൻ .അറിവിന്റെയും , ശാസ്ത്രത്തിന്റെയും നാഥൻ .
ചിങ്ങ മാസത്തിലെ വെളുത്ത പക്ഷ ചതുര്‍ഥി യാണ് ഗണപതിയുടെ ജന്മദിനമായ വിനായക ചതുര്‍ഥി . ഗണേശചതുര്‍ഥി എന്നും അത്തംചതുര്‍ഥി എന്നും ഈ ദിവസം അറിയപ്പെടുന്നു . ഈ ദിവസം വൈകുന്നേരം ചന്ദ്രനെ ദര്‍ശിച്ചാൽ അപവാദശ്രവണം ഉണ്ടാകും എന്നും പറയുന്നു. കാരണം സുന്ദരിമാരായ ബുദ്ധി, സിദ്ധി എന്നീ ഭാര്യമാരോടുകൂടി ഗണേശൻ പോകുമ്പോൾ ചന്ദ്രൻ പരിഹസിച്ചു. അതിനാൽ ചന്ദ്രദര്‍ശനം നടത്തുന്നവര്‍ക്ക് അപഖ്യാതി ഉണ്ടാകട്ടെ എന്ന് ഗണേശൻ ശപിച്ചു. ചന്ദ്രൻ ക്ഷമാപണം നടത്തിയപ്പോൾ ശാപം വിനായക ചതുർത്ഥി ദിവസം മാത്രമാണ് ഫലിക്കുകയെന്ന വാക്കും നൽകി .
ശുക്ല ചതുര്‍ഥിക്ക് തുടങ്ങുന്ന വിനായക ഉത്സവം പത്ത് ദിനമാണ് നീണ്ട് നില്‍ക്കുന്നത്. അനന്ത ചതുര്‍ദശിക്കാണ് ആഘോഷങ്ങള്‍ അവസാനിക്കുക. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ വിവിധ തരം ചടങ്ങുകളോടെയാണ് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. ശുഭ കാര്യങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് ഗണേശന്റെ അനുഗ്രഹം നേടുന്നത് മാര്‍ഗതടസങ്ങളൊഴിവാകാന്‍ സഹായിക്കുമെന്നാണ് വിശ്വാസം.
അരിപ്പൊടി ഉപയോഗിച്ച് കോലം വരച്ചും പുതുതായി വാങ്ങിയ വിനായക പ്രതിമ അലങ്കരിച്ചും വിനായക ചതുര്‍ഥി ആഘോഷിക്കുന്നു.
ഹൈന്ദവ ദര്‍ശനത്തിലെ എല്ലാ രൂപങ്ങളേയും ദൈവങ്ങളേയും പോലെ തന്നെ ഗണപതിയുടെ രൂപത്തിനും അതിന്‍റേതായ ബിംബ കല്‍പ്പനകളുണ്ട്. ആദ്യ നാദമായ പ്രണവസ്വരൂപമായാണ് ഗണേശനെ കണക്കാക്കുന്നത്. ശിവശക്തി സംഗമത്തിലൂടെ ആദ്യം പ്രണവവും പിന്നീട് തേജോരൂപിയായ സ്കന്ദനുമുണ്ടായെന്നാണ് വിശ്വാസം .
വിഘ്നഹരനായ ഗണനാഥന് മുന്നിൽ പ്രപഞ്ചം തന്നെ നമിക്കുന്നുവെന്നാണ് ശാസ്ത്രം .
Comments