കൊല്‍ക്കത്ത: കൊറോണ കാലത്ത് വീടുകളിലൊതുങ്ങേണ്ടിവരുന്നവരെ നിരാശരാക്കാതെ പശ്ചിമബംഗാള്‍. പ്രസിദ്ധമായ ദുര്‍ഗ്ഗാപൂജയെ ലോക്ഡൗണിനിടയില്‍ ജനങ്ങളിലേയ്‌ക്ക് എത്തിക്കാനാണ് ശ്രമം. മൊബൈല്‍ ആപ്പിലൂടെ ദുര്‍ഗ്ഗാപൂജ വീട്ടിലിരുന്ന് ആസ്വദിക്കാ മെന്നതാണ് പ്രത്യേകതയായി ചൂണ്ടിക്കാട്ടുന്നത്. പശ്ചിമബംഗാള്‍ ഹൗസിംഗ് ഇന്‍ഫ്രാ സ്‌ട്രെക്ച്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനാണ് ദുര്‍ഗ്ഗാപൂജ ആപ്പ് തയ്യാറാക്കുന്നത്.

ലോകത്തിന്റെ വിവിധ നഗരങ്ങളിലെ പശ്ചിമ ബംഗാള്‍ സമൂഹത്തിന്റെ ആഘോഷങ്ങളാണ് ക്രോഡീകരിക്കുക. ഇതുവരെ 100 ആഘോഷങ്ങള്‍ തിരഞ്ഞെടുത്തതായും അധികൃതര്‍ അറിയിച്ചു. കൊല്‍ക്കത്തയിലെ 70 പ്രധാന ആഘോഷങ്ങളടക്കം ലോകം മുഴുവനുള്ള 180 ദുര്‍ഗ്ഗാപൂജകളാണ് ആപ്പ് വഴി എത്തിക്കുക.
















Comments