ന്യൂഡല്‍ഹി: ദേശീയ അദ്ധ്യാപക ബഹുമതികള്‍ക്കായി രാജ്യത്തെ 47 അദ്ധ്യാപകരെ തിരഞ്ഞെടുത്തു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പാണ് തീരുമാനം അറിയിച്ചത്. കൊറോണ മാനദണ്ഡങ്ങളുടെ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചവരും പിന്നാക്ക പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാന്‍ വ്യക്തിപരമായി ത്യാഗമനുഷ്ഠിച്ചവരുമായ അദ്ധ്യാപകര്‍ക്കാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്.
തലസ്ഥാന നഗരത്തിലെ രണ്ടു അദ്ധ്യാപകരടക്കമാണ് വിവിധ സംസ്ഥാനങ്ങളിലെ 47 പേരെ അതാത് സംസ്ഥാനങ്ങളുടെ ശുപാര്‍ശയോടെ പരിഗണിച്ചിരിക്കുന്നത്. മൂന്നു തലത്തിലാണ് അദ്ധ്യാപകര്‍ക്കുള്ള മികവിനെ അംഗീകരിക്കുന്നത്. ജില്ല, സംസ്ഥാനം, ദേശീയം എന്നീ നിലയിലാണ് പരിഗണനാ രീതി നിലവിലുള്ളത്. അതാത് സംസ്ഥാനങ്ങള്‍ ഏറ്റവും മികച്ചവരെ കണ്ടെത്തി മൂന്നായി തിരിച്ചാണ് കേന്ദ്ര സര്‍ക്കാറിനായി നല്‍കുന്നത്. ആകെ 153 പേര്‍ അവസാന പട്ടികയില്‍ വന്നതില്‍ 47 പേരെയാണ് ദേശീയ ബഹുമതിയ്‌ക്കായി തിരഞ്ഞെടുത്തത്.
















Comments