വെല്ലിംഗ്ടണ്‍: കൊറോണ വ്യാപനത്തെ സമര്‍ത്ഥമായി പ്രതിരോധിച്ച ന്യൂസിലാന്റ് ലോക്ഡൗണ്‍ വീണ്ടും ശക്തമാക്കി. പ്രധാനനഗരമായ ഓക്‌ലന്റ്ിലെ ലോക്ഡൗണ്‍ നീട്ടിയതായി ആരോഗ്യ വകുപ്പറിയിച്ചു. മൂന്നാം ഘട്ട ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചതായി പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേണ്‍ പറഞ്ഞു. പൊതു സ്ഥലത്ത്് മാസ്‌ക്കുകള്‍ നിര്‍ബന്ധിതമാക്കി. ഈ ആഴ്ച പൂര്‍ണ്ണമായും ലോക്ഡൗണ്‍ തുടരുമെന്നും ജസീന്ദ അറിയിച്ചു.
ഓക്‌ലന്റ് നഗരത്തിലെ ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാലും ഭൂരിഭാഗം ജീവനക്കാരോടും കഴിവതും വര്‍ക്ക് അറ്റ് ഹോം സംവിധാനം ശീലിക്കണമെന്ന അഭ്യര്‍ത്ഥനയാണ് ഭരണകൂടം നല്‍കിയിരിക്കുന്നത്. നഗരത്തില്‍ സമൂഹവ്യാപനം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാലും എല്ലാ ദിവസവും അവലോകനം നടക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു.
ആകെ 1332 പേര്‍ക്കാണ് ഇതുവരെ ആകെ രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ നിലവില്‍ രോഗമുള്ളത് 123 പേര്‍ക്കുമാത്രമാണെന്നും ന്യൂസിലാന്റ് ആരോഗ്യവകുപ്പറിയിച്ചു.
















Comments