രജൗറി: ജമ്മുകശ്മീരിലെ സാധാരണക്കാരുടെ ക്ഷേമപദ്ധതികള്‍ അതിവേഗം നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി ഭവന നിര്‍മ്മാണ പദ്ധതിപ്രകാരമാണ് വീടുകള്‍ നിര്‍ധനര്‍ക്കായി പണിതുയര്‍ത്തുന്നത്. രജൗറി മേഖലയില്‍ മാത്രം 12000 വീടുകള്‍ പണിയുടെ അവസാനഘട്ടത്തിലാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഗൃഹ നിര്‍മ്മാണം ആരംഭിക്കാന്‍ അരലക്ഷം രൂപ ആദ്യഗഡുവായി കൂടുതല്‍ പേര്‍ക്ക് നല്‍കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. സ്വയം വീട് പണിതുയര്‍ത്താന്‍ സന്നദ്ധരായവര്‍ക്ക് മറ്റ് സഹായങ്ങള്‍ നല്‍കുന്ന പദ്ധതിയും ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ചുകഴിഞ്ഞതായി റൂറല്‍ ഡെവലപ്‌മെന്റ് കമ്മീഷണര്‍ അറിയിച്ചു.
കുടിലുകള്‍ കെട്ടി താമസിച്ചിരുന്നവരെ പരിഗണിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. സംസ്ഥാന ഫണ്ടിനൊപ്പം കേന്ദ്രഫണ്ടും ചേര്‍ത്താണ് നിര്‍മ്മാണസഹായം നല്‍കുന്നതെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
Comments