ഇസ്ലാമാബാദ്: പാകിസ്താനിലേയ്‌ക്ക് സമാധാന ചര്‍ച്ച നടത്താന്‍ താലിബാന്‍ ഭീകര നേതൃത്വം. അഫ്ഗാനിസ്ഥാനില്‍ നിരന്തരം സ്‌ഫോടനങ്ങളും ഭീകരാക്രമണങ്ങളും നടത്തുന്ന പാകിസ്താനും പങ്കാളിയായ താലിബാനുമാണ് സമാധാന ചര്‍ച്ചകള്‍ക്കായി ഒത്തുകൂടുന്നത്.
താലിബാന്‍ നേതൃത്വം ഇന്ന് ഇസ്ലാമാബാദിലെത്തി. അഫ്ഗാനിലെ സമാധാന പരിശ്രമങ്ങള്‍ വേഗത്തിലാക്കാനാണ് താലിബാനുമായി ചര്‍ച്ചയ്‌ക്ക് പാകിസ്താന്‍ മുന്‍കൈ എടുക്കുന്നതെന്നാണ് വിദേശകാര്യ വക്താവ് അറിയിച്ചത്.
താലിബാന്‍ ഭരണകൂടത്തിന്റെ ഉപപ്രധാനമന്ത്രിയായ മുല്ലാ അബ്ദുള്‍ ഗനി ബരാദറുടെ നേതൃത്വത്തിലാണ് പത്തംഗ സംഘം ഇസ്ലാമാബാദിലേയ്‌ക്ക് എത്തിയത്. ഇരുരാജ്യത്തെ ജനങ്ങള്‍ തമ്മില്‍ അതിര്‍ത്തികടന്നുള്ള കച്ചവടവും അഭയാര്‍ത്ഥി പ്രവാഹവും താലിബാന്‍ ചര്‍ച്ചയാക്കും.
അഫ്ഗാന്‍ ഭരണകൂടം കൊടും ഭീകരരായ 80 പേരെ വിട്ടയച്ചതിന് പിന്നാലെയാണ് പാകിസ്താനിലേയ്‌ക്ക് താലിബാന്‍ വന്നിരിക്കുന്നത്. അന്താരാഷ്‌ട്ര സാമ്പത്തിക ഏജന്‍സികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അല്‍ഖ്വയ്ദ, ഐഎസ്, താലിബാന്‍ ഭീകരരെ പാകിസ്താന്‍ വിലക്കിയിരുന്നു. പാകിസ്താന്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് താലിബാന്‍ ഭീകര ഭരണകൂടം പാകിസ്താനിലേയ്‌ക്ക് ചര്‍ച്ചയ്‌ക്കായി വന്നിരിക്കുന്നത്.
















Comments