റോം: ഇറ്റലിയിലും കൊറോണ പ്രതിരോധ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി. ആദ്യഘട്ടത്തില്‍ 90 സന്നദ്ധ പ്രവര്‍ത്തകരിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. റോമിലെ ലോസ്സാരോ സ്പല്ലാന്‍സാനി ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്‌സിന്‍ വികസിപ്പിച്ചത്. വരുന്ന ജനുവരിയോടെ വാക്‌സിന്‍ പൊതുസമൂഹത്തിന് ലഭ്യമാക്കാനാകുമെന്നാണ് കരുതുന്നത്.
വാക്‌സിന്‍ പരീക്ഷണം നടത്തേണ്ട രീതിയും ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ഫ്രാന്‍സെസ്‌കോ വിശദീകരിച്ചു. വാക്‌സിന്‍ ഒരാളില്‍ കുത്തിവെച്ചാല്‍ ആ വ്യക്തിയെ 4 മണിക്കൂര്‍ ആശുപത്രിയില്‍ കിടത്തി നിരീക്ഷിക്കും. തുടര്‍ന്ന് മറ്റ് പാര്‍ശ്വഫലങ്ങള്‍ ഒന്നും അനുഭവപ്പെടുന്നില്ലെങ്കില്‍ വീട്ടിലേയ്‌ക്ക് പോകാന്‍ അനുവദിക്കും. എന്നാല്‍ തുടര്‍ന്ന് 12 ആഴ്ചകളില്‍ ആ വ്യക്തിയിലെ മാറ്റങ്ങള്‍ പരിശോധിക്കുമെന്നും ഫ്രാന്‍സെസ്‌കോ അറിയിച്ചു. ഇറ്റലിയിലെ ആദ്യഘട്ട പരീക്ഷണങ്ങള്‍ക്ക് ശേഷം മെക്‌സിക്കോയിലേയും ബ്രസീലിലേയും തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ രണ്ടും മൂന്നും ഘട്ട വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയാക്കുമെന്നും ഇറ്റലി ആരോഗ്യവകുപ്പറിയിച്ചു.
















Comments