ന്യൂഡല്‍ഹി: വിയറ്റ്‌നാമുമായി ഇന്ത്യയുടെ പങ്കാളിത്തം ശക്തമാക്കുമെന്ന് എസ്.ജയശങ്കര്‍. വിയറ്റ്‌നാം വിദേശകാര്യവകുപ്പുമായി നടന്ന വെര്‍ച്വല്‍ സമ്മേളനത്തിലാണ് വിദേശകാര്യമന്ത്രി നയം വ്യക്തമാക്കിയത്. ഇന്ത്യയും വിയറ്റ്‌നാമും തമ്മില്‍ നടക്കുന്ന 17-ാംമത് ഉഭയകക്ഷി സമ്മേളനമാണ് ഇന്നലെ നടന്നത്. വിയറ്റ്‌നാമിന്റെ ഉപപ്രധാനമന്ത്രി ഫാം ബിന്‍മിന്നാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.
പെസഫിക് മേഖലയിലെ മാറിയ സാഹചര്യം കണക്കിലെടുത്ത് പ്രതിരോധ- സുരക്ഷാ- വാണിജ്യ മേഖലകളിലെല്ലാം പരസ്പര പങ്കാളിത്തവും സഹായവും തീരുമാനിച്ചതായും ജയശങ്കര്‍ പറഞ്ഞു.
പെസഫിക് മേഖലയില്‍ വിയറ്റ്‌നാം കടലില്‍ ചൈനയുടെ കടന്നുകയറ്റത്തിനെതിരേയും ചൈനയുടെ ചില ദ്വീപുകളിലെ സാന്നിദ്ധ്യത്തെക്കുറിച്ചും ഇന്ത്യയ്‌ക്കാണ് വിയറ്റ്‌നാം ആദ്യം അറിയിപ്പ് നല്‍കിയത്.അമേരിക്കയും വിയറ്റ്‌നാമിന് കടല്‍ സുരക്ഷയില്‍ സഹായം നല്‍കുന്നുണ്ട്.
















Comments