ബര്‍ലിന്‍: വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ അബോധാവസ്ഥയിലായ റഷ്യന്‍ പ്രതിപക്ഷ നേതാവ് അലെക്‌സി നവാലിനിയുടെ നില അതീവഗുരുതരമായി തുടരുന്നു. ജര്‍മ്മനിയിലെ ബര്‍ലിന്‍ ആശുപത്രി അധികൃതരാണ് ചികിത്സാപുരോഗതി പുറത്തുവിട്ടത്.
അലെക്‌സിയുടെ വിഷയത്തില്‍ അന്വേഷണം നടത്തേണ്ടതില്ലെന്ന പുടിന്റെ നിലപാടും ചർച്ചയായിട്ടുണ്ട്.സംഭവത്തിൽ ഏതെങ്കിലും വിദേശരാജ്യങ്ങളുടെ പങ്കുണ്ടോ എന്ന വിഷയം ചര്‍ച്ച ചെയ്യുമെന്ന് റഷ്യന്‍ പാര്‍ലമെന്ററി സമിതി അറിയിച്ചു. പ്രമുഖ നേതാവിനെ ഇല്ലാതാക്കി റഷ്യയില്‍ പുടിനെതിരെ കലാപം ഉണ്ടാക്കാനായുള്ള ശ്രമം പുറത്തുനിന്നുണ്ടായോ എന്നാണ് സമിതി പരിശോധിക്കുക.
വിമാനത്തിനകത്ത് വെച്ച് യാത്രക്കിടെയാണ് അലെക്‌സി അബോധാവസ്ഥയിലായത്. സൈബീരിയയിലെ ടോംസ്‌ക് വിമാനത്താവളത്തില്‍ നിന്നുമാണ് യാത്ര തുടങ്ങിയത്. മോസ്‌കോവിലേക്കുള്ള വിമാനം തിരികെ ഇറക്കിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വിദഗ്ധചികിത്സയ്‌ക്കായി ജര്‍മ്മനിയിലേയ്‌ക്ക് മാറ്റുകയായിരുന്നു. വിമാനത്താ വളത്തില്‍ വച്ച് ചായകുടിച്ചശേഷമാണ് പ്രശ്‌നം ഉണ്ടായതെന്നാണ് നിഗമനം. അലെക്‌സിയെ കൊല്ലാനായി വിഷം നല്‍കിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
















Comments